Image

സിക്കുകാരനെ ആക്രമിച്ച പ്രതി സിക്ക് മതത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവ്

പി പി ചെറിയാന്‍ Published on 28 May, 2019
സിക്കുകാരനെ ആക്രമിച്ച പ്രതി സിക്ക് മതത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവ്
ഒറിഗണ്‍: ഒറിഗണിലുള്ള സിക്ക് ഷോപ്പ്കീപ്പറെ ഉപദ്രവിച്ച ആന്‍ഡ്രു രാംസെ എന്ന പ്രതിക്ക് മെയ് 24 ന് കോടതിയുടെ വിച്ത്ര ശിക്ഷ!

സിക്ക് മതത്തെ കുറിച്ച് പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് മാറിയോണ്‍ കൗണ്ടി ജഡ്ജ് ലിന്റ്‌സെ പാര്‍ട്രിജ് പ്രതിക്ക് നല്‍കിയ ശിക്ഷ.

ഇതിന് പുറമെ 3 വര്‍ഷത്തെ നല്ല നടപ്പും 18 ദിവസത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷ ഇതിനകം തന്നെ പൂര്‍ത്തീകരിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

ജനുവരി 14നാണ് കേസ്സിനാസ്പദമായ സംഭവം ഉണ്ടായത്.

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സിഗററ്റ് നല്‍കാനാവില്ലെന്ന് ഷോപ്പ് കീപ്പര്‍ ഹര്‍വിന്ദര്‍ സിംഗ് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സിംഗിന്റെ താടിപിടിച്ച് വലിക്കുകയും, താഴെ തള്ളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്നതാണ് ഇയ്യാളുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്സ്.

ഇതൊരു 'ഹേറ്റ് ക്രൈം' ആയിട്ടാണ് പോലീസ് കേസ്സെടുത്തത്. ജൂണില്‍ നടക്കുന്ന വാര്‍ഷിക സിക്ക് പരേഡില്‍ പങ്കെടുത്ത് സിക്ക് സമൂഹത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും മനസ്സിലാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മയക്കുമരുന്നിനും, മദ്യത്തിനും അടിമയായ പ്രതിയെ ചികിത്സക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹര്‍വിന്ദര്‍ സിംഗിനെതിരെ നടന്ന ആക്രമണത്തെ സിക്ക് സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.
സിക്കുകാരനെ ആക്രമിച്ച പ്രതി സിക്ക് മതത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക