Image

എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ് ധാരണ

Published on 26 April, 2012
എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ് ധാരണ
എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ ധാരണ. മുന്നണിയില്‍ തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വിവിധ സമുദായ, സാമൂഹിക സംഘടനകള്‍ക്ക് ഉറപ്പും നല്‍കും.

അഞ്ചാംമന്ത്രിയെച്ചൊല്ലി സംഭവിച്ചത് മുഴുവന്‍ തെറ്റായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം പരസ്യമായി ഏറ്റുപറഞ്ഞ് ജനങ്ങളിലേക്ക് ചെല്ലുന്നതാണ് നല്ലത്. പ്രശ്നത്തില്‍ പോസ്റ്റ്മോര്‍ട്ടം വേണ്ട. ഈ വിഷയത്തില്‍ ഇനി പരസ്യപ്രസ്താവന ഉണ്ടായാല്‍ ബന്ധപ്പെട്ട പാര്‍ട്ടി നടപടിയെടുക്കണമെന്നും തീരുമാനിച്ചു.

പിള്ള-ഗണേഷ ് തര്‍ക്കം മാന്യമായി പരിഹരിച്ചുവെന്ന് മുഖ്യമന്ത്രിഅറിയിച്ചു. ധാരണ പ്രകാരം ചില സ്ഥലംമാറ്റങ്ങള്‍ ഉള്‍പ്പെടെ ചെയ്തുകഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക