Image

കര്‍ണാടക സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പ്‌ സുരക്ഷിതമാണ്‌; എല്ലാവരും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഡി.കെ ശിവകുമാര്‍

Published on 29 May, 2019
കര്‍ണാടക സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പ്‌ സുരക്ഷിതമാണ്‌; എല്ലാവരും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഡി.കെ ശിവകുമാര്‍

ബംഗളുരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സുരക്ഷിതമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഡി.കെ ശിവകുമാര്‍. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. അവരുമായി സംസാരിച്ച്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ശിവകുമാര്‍ പറഞ്ഞു.

`എം.എല്‍.എമാരില്‍ ചിലര്‍ ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ സംസാരിച്ചെന്നത്‌ ശരിയാണ്‌. അച്ചടക്കത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക്‌ യാതൊരു വിട്ടുവീഴ്‌ചയുമില്ല. അവരോടെല്ലാം ഞങ്ങള്‍ സംസാരിക്കുകയും സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്യും. 

പാര്‍ട്ടി സംബന്ധിച്ച്‌ ഞങ്ങളെല്ലാം ഐക്യത്തിലാണ്‌. ആഭ്യന്തരമായ ചില വിമര്‍ശനങ്ങളുണ്ട്‌. മുഖ്യമന്ത്രി എല്ലാവരോടും സംസാരിച്ചിട്ടുണ്ട്‌. എല്ലാവരും നിയന്ത്രണത്തിലാണെന്നാണ്‌ കരുതുന്നത്‌.'

`സര്‍ക്കാര്‍ വളരെ സുരക്ഷിതരാണ്‌. സര്‍ക്കാര്‍ സുരക്ഷിതരായിരിക്കുമെന്ന്‌ ഞങ്ങള്‍ ഉറപ്പുവരുത്തും.' എന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക