Image

നിലപാട്‌ മാറ്റി ടൈം മാഗസിന്‍ , 'മോദി, ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ്‌'

Published on 29 May, 2019
നിലപാട്‌ മാറ്റി ടൈം മാഗസിന്‍ , 'മോദി, ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ്‌'


ദില്ലി:  മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ടൈം മാഗസിനില്‍ ലേഖനം.ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ്‌ എന്നാണ്‌ ഇപ്പോള്‍ മോദിയ്‌ക്കുള്ള വിശേഷണം. 'ഇന്ത്യാസ്‌ ഡിവൈഡര്‍ ഇന്‍ ചീഫ്‌' എന്നതായിരുന്നു മെയ്‌ മാസത്തില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറി. ആതിഷ്‌ തസീര്‍ ആയിരുന്നു ലേഖകന്‍. ഇത്‌ ഇന്ത്യയില്‍ വലിയ വിവാദം തന്നെ സൃഷ്ടിച്ചിരുന്നു. 

എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ചരിത്ര വിജയം ആണ്‌ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടിയത്‌. അതിന്‌ പിറകേ ആണ്‌ ഇപ്പോള്‍ മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ടൈം മാഗസിനില്‍ ലേഖനം വന്നിരിക്കുന്നത്‌. ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ്‌ എന്നാണ്‌ ഇപ്പോള്‍ മോദിയ്‌ക്കുള്ള വിശേഷണം.

അതോടൊപ്പം തന്നെ മോദി എന്ന പരിഷ്‌കര്‍ത്താവ്‌ എന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവും ടൈസ്‌ മെയ്‌ മാസ പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ്‌ കാലത്തിനിടെ ഇത്തരം ഒരു ലേഖനം ടൈംസ്‌ മാഗസിനില്‍ പ്രസിദ്ധീകരിച്ച്‌ വന്നത്‌ ഇന്ത്യയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ടൈം മാഗസിന്റെ കവര്‍ സ്റ്റോറി ഇന്ത്യയില്‍ പ്രതിപക്ഷം മോദിക്കെതിരെയുള്ള പ്രചാരണത്തിനുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. 

എന്നാല്‍ ലേഖനം എഴുതിയ ആളെ പ്രതി ആയിരുന്നു ബിജെപിയുടെ പ്രതികരണം. ലേഖനം എഴുതിയ ആതിഷ്‌ തസേര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ പാകിസ്‌താനി ആണെന്നും അതുകൊണ്ടാണ്‌ മോദിക്കെതിരെ ഇങ്ങനെ എഴുതിയത്‌ എന്നും ഒക്കെ ആയിരുന്നു ബിജെപി പ്രതികരിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക