Image

300 യൂണീറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ ഇരുട്ടടി

Published on 26 April, 2012
300 യൂണീറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ ഇരുട്ടടി
തിരുവനന്തപുരം: 300 യൂണീറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ വീണ്ടും വൈദ്യുതി ബോര്‍ഡിന്റെ ഇരുട്ടടി. 300 യൂണിറ്റിന്‌ മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന്‌ അധികമായി ഉപയോഗിക്കുന്ന യൂണിറ്റിന്‌ 10 രൂപ നിരക്കില്‍ ഈടാക്കാനാണ്‌ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി.

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളെ തീരുമാനം ബാധിക്കും. 150 യൂണിറ്റിന്‌ മുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്നും 10 രൂപ അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷനോട്‌ ആവശ്യപ്പെട്ടിരുന്നത്‌. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക്‌ 10 ശതമാനം പവര്‍കട്ട്‌ ഏര്‍പ്പെടുത്താനും റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക