Image

കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്‌

Published on 31 May, 2019
കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ്‌


ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം രുചിച്ച കോണ്‍ഗ്രസ്‌ ആശ്വാസമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ ഫലം. തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഇത്‌ വരെ കോണ്‍ഗ്രസ്‌ 350ല്‍ സീറ്റില്‍ വിജയിച്ചു. ബിജെപിക്ക്‌ 280 സീറ്റുകളേ നേടാനായിട്ടുള്ളൂ. ജനതാദള്‍ 91 സീറ്റുകളും നേടി.

63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട്‌ സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ്‌ മെയ്‌ 29ന്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

ഹംനാബാദ്‌ ടൗണ്‍ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ ഫലം വന്നപ്പോള്‍ 27ല്‍ 16 സീറ്റുകളിലും കോണ്‍ഗ്രസ്‌ വിജയിച്ചു. പാവഗാഡ ടൗണ്‍ മുനിസിപ്പില്‍ കൗണ്‍സിലില്‍ 6 സീറ്റില്‍ കോണ്‍ഗ്രസും 3 സീറ്റില്‍ ജനതാദള്‍ എസും വിജയിച്ചു.

മൂഡ്‌ബിര്‍ദി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ബിജെപിയാണ്‌ വിജയിച്ചത്‌. ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക