Image

സുഷമയ്ക്ക് നന്ദി പറഞ്ഞ് സമൂഹ മാധ്യമങ്ങള്‍

Published on 31 May, 2019
 സുഷമയ്ക്ക് നന്ദി പറഞ്ഞ് സമൂഹ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി : മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചു പറ്റിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. തന്റെ തന്വയമാര്‍ന്ന പ്രവര്‍ത്തന ശൈലിയിലൂടെ നിരവധി ആളുകളാണ് സുഷമയ്ക്ക് ആരാധകരായിരുന്നത്. അവരുടെ ട്വിറ്ററിലൂടെയുള്ള നയതന്ത്ര മികവ് ഒട്ടേറെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. 

ട്വിറ്ററിലൂടെ രാജ്യത്തെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താനും, അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്വറ്ററിലാണ് സ്വരാജിന് ഏറ്റവും കൂടുതല്‍ ആരാധകര്‍.

യുഎഇയില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ പെട്ട ഒരു യുവതിയെ നാട്ടിലെത്തിച്ചത്, പാസ്പോര്‍ട്ടും പണവും ഇല്ലാതെ ജര്‍മനിയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ സഹായിച്ചത്, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നു ഒരു പാക്കിസ്ഥാനി പെണ്‍കുട്ടിക്ക് അതിന് സൗകര്യം ചെയ്ത് കൊടുത്തത്, വിസ, പാസ്പോര്‍ട്ട് എന്നിവയില്ലാതെ വിദേശത്ത് അകപ്പെട്ടു പോയ നിരവധി ആളുകള്‍ക്ക് സുഷമ സ്വരാജ് കൈത്താങ്ങിയിട്ടുണ്ട്. 

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും മന്ത്രിസഭയിലേക്ക് ഇല്ലെന്നും സുഷമ സ്വരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ മന്ത്രിസഭയില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ തനിക്ക് മുന്‍ മന്ത്രിസഭയില്‍ അവസരം തന്നതിന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി ജി, വിദേശകാര്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം, വിദേശത്തും സ്വദേശത്തും ഉള്ള ജനങ്ങളെ സേവിക്കാന്‍ തങ്ങള്‍ എനിക്ക് അവസരം തന്നു. എനിക്ക് വേണ്ട ബഹുമാനവും താങ്കള്‍ തന്നു. ഞാന്‍ താങ്കളെ എന്റെ നന്ദി അറിയിക്കുന്നു. ഈ സര്‍ക്കാര്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത്.

നിരവധിപേരാണ് ഇതിനെ ഏറ്റെടുത്ത് സുഷമയ്ക്ക് തിരിച്ച് നന്ദി അര്‍പ്പിച്ച് റീ ട്വീറ്റ് ചെയ്തത്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും ഇക്കൂട്ടത്തില്‍ പെടും. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സുഷമയും ഇത്തവണത്തെ മന്ത്രിസഭയില്‍ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഇരുവര്‍ക്കും ഒമര്‍ സൗഖ്യം ആശംസിച്ചു.

രാജ്യം നിങ്ങളെ മന്ത്രിസഭയില്‍ മിസ് ചെയ്യും. വികാര വിമുക്തമായിരുന്ന ഒരു മന്ത്രിസഭയില്‍ സ്നേഹവും മൂല്യവും കൊണ്ട് വന്നത് നിങ്ങളാണെന്ന് ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചു. നിങ്ങള്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്തു മാഡം. നിങ്ങള്‍ സഹായിച്ചവര്‍ നിങ്ങളെ ഒരിക്കലും മറക്കില്ലെന്നും തുടങ്ങി നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക