Image

ഐഒസി ഓസ്‌ട്രേലിയ 'ഒരു ഭവനം' പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു

Published on 31 May, 2019
ഐഒസി ഓസ്‌ട്രേലിയ 'ഒരു ഭവനം' പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു

 
മെല്‍ബണ്‍: ഐഒസി ഓസ്‌ട്രേലിയ കേരള ചാപ്റ്റര്‍ പദ്ധതിയായ 'ഒരു ഭവനം' പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു വെള്ളപ്പൊക്ക കെടുതി നേരിട്ട ഇടുക്കി പ്രദേശത്തിലെ റോയി രെഷമി കുടുംബത്തിന് കൈമാറി.

ഐഒസി പ്രസിഡന്റ് സുരേഷ് വല്ലത്തും, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ പ്രസ്തുത പരുപാടിക്കു നേതൃത്വം നല്‍കി. മുന്‍ അധ്യാപകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റുരലയ ജഗമോഹന്‍ ദാസ് കല്ലീടല്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

ഐഒസി ഓസ്‌ട്രേലിയ കേരള ചാപ്റ്ററും ഐഒസി പഞ്ചാബ് ചാപ്റ്റര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് സ്വരൂപിച്ചെടുത്ത തുകയാണ് ആദ്യഗഡുവായി കൈമാറിയത്. ഐഒസി കേരള ചാപ്റ്ററിന്റെ അത്മാര്‍ത്ഥമായ പരിശ്രമത്തിന് കൈത്താങ്ങായ എല്ലാ മഹത് വ്യക്തികള്‍ക്കും ഐഒസി കേരളാ ചാപ്റ്ററിന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

പ്രസ്തുത ഒരു ഭവനം പദ്ധതിയിലേക്ക് ഇനിയും വളരെയധികം തുക കണ്ടെത്തേണ്ടതായിട്ടുണ്ട്. എല്ലാ പ്രവാസി മലയാളികളുടെയും സഹായം ഐഒസി ഓസ്‌ട്രേലിയ ഈ അവസരത്തില്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന റോയി രെഷമി കടുംബത്തിന് ഒരു താങ്ങും തണലുമാകവാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും ആത്മാര്‍ഥമായ സഹകരണം ഈ അവസരത്തില്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: സോബെന്‍ തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക