Image

ഫോമാ വില്ലേജില്‍ ജില്ലാ കളക്ടറുടെ സന്ദര്‍ശനം: വൈദ്യുതിയും ,വെള്ളവും ഉടന്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശം, ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും

അനില്‍ പെണ്ണുക്കര Published on 31 May, 2019
ഫോമാ വില്ലേജില്‍ ജില്ലാ കളക്ടറുടെ സന്ദര്‍ശനം:  വൈദ്യുതിയും ,വെള്ളവും ഉടന്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശം, ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും
ജൂണ്‍ രണ്ടിന് നവകേരളത്തിന് ഫോമാ സമര്‍പ്പിക്കുന്ന മാതൃകാ ഗ്രാമത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഐ.എ.എസ്.എത്തി ഫോമാ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ഇന്നലെ ഉച്ചയ്ക്ക് എത്തിയ ജില്ലാ കളക്ടര്‍ ഒന്നര മണിക്കൂര്‍ സമയം പദ്ധതി പ്രദേശത്ത്  ഫോമാ നേതാക്കളുമായും വീടുകള്‍ ലഭിക്കുന്നവരുമായും ആശയ വിനിമയം നടത്തി. ഫോമാ വില്ലേജിലേക്ക് വൈദ്യുതിയും ,വെള്ളവും എത്തുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും ജൂണ്‍ രണ്ടിന് മുന്‍പ് അത് പരിഹരിക്കണമെന്ന് ഫോമ നേതാക്കളും നാട്ടുകാരും അഭിപ്രായപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹം കെ.എസ്.ഇ .ബി, വാട്ടര്‍ അതോറിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വൈദ്യുതി, വെള്ളം ലഭിക്കാനുള്ള തടസങ്ങള്‍ മാറ്റാന്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു.ഉച്ചയ്ക്ക് ശേഷം രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലേയും ജോലിക്കാര്‍ ഫോമാ വില്ലേജിലെത്തുകയും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പികയും ചെയ്തു.

ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമിട്ടപ്പോള്‍  മുതല്‍  സര്‍ക്കാര്‍ഭാഗത്തു നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു പി.ബി.നൂഹ് ഐ.എ .എസ് . കേരളം പ്രളയത്തിലകപ്പെട്ടപ്പോള്‍ ഫോമ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും, തുടര്‍ന്ന് അവര്‍ക്കായി ഒരു വലിയ പ്രോജക്ടുതന്നെ നടപ്പിലാക്കുകയും ചെയ്ത ഫോമയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.തുടര്‍ന്നും ഇത്തരം സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഫോമ വില്ലേജ് പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന
പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, പ്രോജക്ട് കമ്മിറ്റി ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് ,കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ഷന്‍ മറ്റ് അംഗങ്ങള്‍ എന്നിവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ഫോമാ വില്ലേജ് പ്രോജ്ക ടിന് എല്ലാ ആശംസകളും അറിയിക്കുകയും ചെയ്തു.

ഫോമാ വില്ലേജിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ പദ്ധതി പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയത് വലിയ സന്തോഷം ഉളവാക്കിയെന്ന് പ്രോജക്ട് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.


ഫോമാ വില്ലേജില്‍ ജില്ലാ കളക്ടറുടെ സന്ദര്‍ശനം:  വൈദ്യുതിയും ,വെള്ളവും ഉടന്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശം, ഉണര്‍ന്ന് പ്രവര്‍ത്തിച്ച് വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക