Image

മേഘങ്ങള്‍ക്കിടയിലൂടെ ശത്രുരാജ്യത്തെത്തി ബോംബിടാമെന്നു കണ്ടെത്തിയ സൂത്രശാലി (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 31 May, 2019
മേഘങ്ങള്‍ക്കിടയിലൂടെ ശത്രുരാജ്യത്തെത്തി ബോംബിടാമെന്നു കണ്ടെത്തിയ സൂത്രശാലി (ബ്‌ളസന്‍ ഹൂസ്റ്റന്‍)
രാഷ്ട്രീയക്കാര്‍ അതിബുദ്ധിമാന്മാരാകണമെന്നില്ല എന്നാല്‍ അവര്‍ സാമാന്യ ബോധമുള്ളവരാകണം എന്തിനെക്കുറിച്ചും. രാഷ്ട്രീയ ക്കാരെക്കുറിച്ച് രാഷ്ട്ര മീമാംസയില്‍ പറയുന്നതാണ്. ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഭരണാധികാരികളും ചിന്തിക്കുന്നത് തങ്ങള്‍ അതി ബുദ്ധിമാന്മാരും അതി സമര്‍ത്ഥരുമാണെന്നാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിപോലും അങ്ങനെ ചിന്തിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ ഈ അടുത്തയിടെ ബോംബിട്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് അദ്ദേഹം ഒരു ബുദ്ധിമാന്‍ മാത്ര മല്ല ഒരു യുദ്ധ തന്ത്രജ്ഞന്‍ കൂടിയാണെന്ന രീതിയിലാണ്. മേഘങ്ങള്‍ ഉള്ളപ്പോള്‍ യുദ്ധവിമാനങ്ങള്‍ക്ക് ശത്രു രാജ്യത്ത് പോയി ബോംബിടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും മേഘങ്ങളുള്ള പാക്കിസ്ഥാനില്‍ ബോംബിടാന്‍ താന്‍ പറഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയു കയുണ്ടായി. മേഘങ്ങളുടെ ഇടയില്‍ക്കൂടി യുദ്ധവിമാന ങ്ങള്‍ കാണാന്‍ ശത്രുക്കള്‍ക്ക് കഴിയില്ലെന്നാണ് അദ്ദേഹം അതിനു കണ്ടെത്തിയ വിശദീകരണം.
   
അന്യഗ്രഹങ്ങളില്‍ പോയി മറ്റൊരു ലോകം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആധുനിക സാങ്കേതിക വിദ്യയുടെ കാലത്താണ് അമ്പിളി അമ്മാവന്റെ കാലത്ത് പോലും മനുഷ്യര്‍ ചിന്തിക്കാത്ത കാര്യങ്ങള്‍ പറയുന്നത്. അതും വെറുമൊരു സാധാരണക്കാരനല്ല ഈ യുദ്ധതന്ത്രം പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ ഉണ്ടെന്ന് അവകാശപ്പെടുന്ന സൈനീകശക്തിയില്‍ ചൈനക്കൊപ്പം നില്‍ക്കുന്നുയെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ഈ യുദ്ധതന്ത്രത്തിനു പിന്നിലെ ബുദ്ധി പറഞ്ഞത്.
   
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പുതിയ യുദ്ധസിദ്ധാന്തം ഇന്ത്യന്‍ ജനതയ്ക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഒരു പുതിയ കണ്ടുപിടിത്തമായി കരു താം. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നതോടൊപ്പം നോബല്‍ സമ്മാനത്തിനു പോലും നിര്‍ദ്ദേശിക്കാം. കാരണം ലോകചരിത്രത്തില്‍ അതും ആധുനിക ലോകത്തില്‍ ഇതുവരെയും കണ്ടെത്താത്തതും പറയാത്തതുമായ സത്യമാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ അറിയാതെ ഒരു ചോദ്യം മനസ്സില്‍ വരുന്നുണ്ട്. ഇത്രയും നാള്‍ ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ശത്രുരാജ്യത്ത് ബോംബിട്ടത് മേഘങ്ങള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നോ. മേഘങ്ങള്‍ ഉണ്ടാകാന്‍ വരെ കാത്തിരുന്നോ ബോംബിടാന്‍.
   
ശാസ്ത്രം വളരുന്നതിനു മുന്‍പ് മനുഷ്യന്‍ തന്റെ ഭാവനയില്‍ക്കൂടി പല തും കാണുകയും പറയുകയും ചെയ്തിരുന്നു. അത് വെറും ഭാവനയായതിനാലും അതിന് അടിസ്ഥാനമില്ലാത്ത തിനാലും ആരും അത് അ ത്ര കാര്യമാക്കിയില്ല. കവികളും മറ്റും അമ്പിളി അമ്മാവനെന്ന ചന്ദ്രനുള്ളില്‍ എന്താണെന്ന് ഭാവനയില്‍ക്കൂടി പാടിയിട്ടുണ്ട്. ശാസ്ത്രം വളരുകയും അത് ചന്ദ്രനില്‍ എത്തുകയും ചെയ്തതോടെ നാം ദൈവമായി കണ്ട ചന്ദ്ര നെക്കുറിച്ചുള്ള ചിന്താഗതിക്ക് മാറ്റം വന്നു. അന്തവിശ്വാസത്തില്‍ക്കൂടി ജനങ്ങളെ പറ്റിച്ചു ജീവിക്കുന ചില കപട ജ്യോതിഷികള്‍ ചന്ദ്രമണ്ഡലവുമായി രംഗത്തുണ്ട്. എന്നാല്‍ സാമാന്യ ബുദ്ധിയും പ്രായോഗിക ചിന്താഗതിയും ശാ സ്ത്രസത്യത്തെക്കുറിച്ച് ബോധമുള്ളവരുമായ ജനങ്ങള്‍ അന്തവിശ്വാസത്തിനും അ പ്രായോഗികതയ്ക്കും അപ്പുറം ചന്ദ്രന്‍ ഭൂമിയെപ്പോലെ ഒരു ഗ്രഹം മാത്രമാണെന്ന് ചിന്തിക്കുകയെയുള്ളു.
   
മോദിയുടെ ബോംബിടല്‍ എന്ന യുദ്ധതന്ത്ര ത്തെക്കുറിച്ചുള്ള തള്ളലിലും രണ്ട് രീതിയില്‍ ചിന്തിക്കുന്ന വരാണ് ഇന്ത്യയിലെ ജനങ്ങള്‍. കടുത്ത മോദിഭക്തര്‍ ആ തള്ളലില്‍ അറിയാതെ അങ്ങ് വിശ്വസിക്കുകയും പുകഴ് ത്തുകയും ചെയ്യുമ്പോള്‍ പ്രായോഗികമായി ചിന്തിക്കു ന്നവര്‍ അത് ഒരു വിഡ്ഢി ത്തമായി മാത്രമെ കാണൂ.
   
ഒരു കാലത്ത് പരിണാമ സിദ്ധാന്തം പറയുന്നതുപോലും ദൈവ നിന്ദയാ ണെന്ന് പഠിപ്പിച്ച കത്തോലി ക്കാസഭ ഇന്ന് അത് സത്യമാ ണെന്ന് പറയുന്ന ഈ കാലത്ത് ഇന്നും തവള കല്യാണം നടത്തി മഴ പെയ്യിക്കാന്‍ ശ്രമിക്കുന്ന അന്ത:വിശ്വാസ ത്തെപ്പോലെയല്ല യുദ്ധത ന്ത്രം. ആ തന്ത്രം പ്രധാനമ ന്ത്രി മാത്രം മെനഞ്ഞെടുക്കുന്ന ഒരു തന്ത്രമല്ലെന്ന് മോദി മനസ്സിലാക്കാത്തതാണോ അത് നടിക്കുകയാണോ. ശത്രു രാജ്യത്തെ ആക്രമിക്കും മുന്‍പ് സൈന്യാധിപന്മാര്‍ അടങ്ങുന്ന നാഷണല്‍ ഡിഫന്‍സ് സെക്യൂരിറ്റി കമ്മിറ്റിയും ദേശീയ സുരക്ഷാ ക മ്മീഷനും ആക്രമണ രീതിയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരിക്കും. അതിനു ശേഷം പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കുകയും അദ്ദേഹം അതിന്റെ പ്രായോഗിക തയെക്കുറിച്ച് ആരായുകയും ചെയ്യും. അതിനുശേഷം സര്‍ വ്വസൈന്യാധിപനായ രാഷ്ട്രപതിയില്‍ നിന്ന് അനുമതി നേടിയിരിക്കും. യുദ്ധം ചെയ്യുന്നതിനു മുന്‍പ് സൈന്യം ശത്രു രാജ്യത്തിന്റെ സൈനീ കശേഷി ഉള്‍പ്പെടെയുള്ള സംവിധാനത്തെക്കുറിച്ച് ബോധമുണ്ടായിരിക്കും. അങ്ങനെ ഒരു യുദ്ധത്തിനും ബോംബിടലിനും മുന്‍പ് പല കാര്യങ്ങളെക്കുറിച്ച് വില യിരുത്തലുകള്‍ സൈന്യാധിപന്മാരുടെ നേതൃത്വത്തില്‍ ഉള്ള ഉന്നതര്‍ നടത്തിയിരിക്കും. അവരുടെ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയെ അറിയിക്കുമെന്നതു മാത്രമല്ല അദ്ദേഹത്തിന്റെ അ നുമതിയുമുണ്ടാകും. അല്ലാ തെ പ്രധാനമന്ത്രി ഒരു സുപ്രഭാതത്തില്‍ ശത്രു രാജ്യത്ത് ബോംബിടാന്‍ പറയുകയില്ല. അതും ആധുനിക ടെക്‌നോളജി അതിന്റെ വികാ സം പ്രാപിച്ചിരിക്കുന്ന ഈ സമയത്ത് മേഘങ്ങളെ നോ ക്കിക്കൊണ്ട്. 1974ല്‍ ഇന്ത്യ ആദ്യ ആണവ പരീക്ഷണം പൊഖ്‌റാനില്‍ നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നു.  ലോകത്ത് എവിടെ ഒരു ഇല അനങ്ങിയാലും അ റിയാന്‍ കഴിയുന്നത്ര ശക്തിയുള്ള സാങ്കേതിക വിദ്യ അന്നുണ്ടായിരുന്ന അമേരിക്കയ്ക്ക് ആ പരീക്ഷണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ലോകത്ത് എവിടെയൊരു സ്പന്ദനമുണ്ടായാലും ആ നിമിഷം അറിയുന്ന അമേരിക്കന്‍ പ്ര സിഡന്റ് ആ വിവരമറിയുന്നത് രാവിലെ ഉറക്കമെഴുന്നേറ്റ് ബി.ബി.സി. വാര്‍ത്ത കണ്ടപ്പോഴാണ്. ലോകത്തെ നിരീക്ഷിക്കാന്‍ അയച്ച അമേരിക്കന്‍ ഉപഗ്രഹം ഇന്ത്യയെ വലംവച്ചുകഴിഞ്ഞുടന്‍ നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇന്ത്യ പരീക്ഷണം നടത്തിയത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പറയാമാ യിരുന്നു പൊഖ്‌റാനു ചുറ്റും മേഘങ്ങളുണ്ടായതു കാരണമാണ് അമേരിക്കന്‍ ഉപഗ്രഹ ത്തിന് കാണാന്‍ കഴിയാതെ പോയതെന്ന്.
   
ലോകരാജ്യങ്ങളുടെ ഇടയില്‍ അംഗീകാരം നേടിയവരാണ് ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍. പ്രഗത്ഭത കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും കരുത്തുറ്റ നേതൃ ത്വം കൊണ്ടും ചേരിചേരാ പ്രസ്ഥാനമെന്ന ആശയം കൊണ്ട് വന്‍ ശക്തികളുടെ കിടമത്സരത്തിന് കടിഞ്ഞാ ണിടാന്‍ കഴിഞ്ഞ നെഹ്‌റു വും കരുത്തുറ്റ നേതൃത്വം കൊണ്ട് പുരുഷ രാഷ്ട്രത്തലവന്മാരുടെ മുന്നില്‍ തലയു യര്‍ത്തി അഭിമാനത്തോടെ നിന്ന ഉരുക്കു വനിത ഇന്ദി രാഗന്ധിയും. 
   
ആധുനിക ലോക ത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഇന്ത്യയെ നയിച്ച രാജീവ്ഗാ ന്ധിയും അറിവും ജ്ഞാന വും കൊണ്ട് ലോകജനത യുടെ പ്രശംസയും ആദരവും നേടിയ വാജ്‌പേയിയും അവരില്‍ ചിലര്‍ മാത്രമാണ്. എന്നാല്‍ അവര്‍ നേടിയെടു ത്ത പേരും പെരുമയും ഈ ഒറ്റ തള്ളലില്‍ക്കൂടി മായിച്ചു കളയാന്‍ കഴിയും.
   
നോട്ടുനിരോധനം കൊണ്ട് സാമ്പത്തിക വിപ്ല വം നടത്തി ജനങ്ങളുടെ ന ടുവൊടിച്ച് ലോകര്‍ക്ക് മു ന്നില്‍ പരിഹാസ്യനായ പ്രധാനമന്ത്രിയായി ചിത്രീക രിക്കപ്പെടുകയും പതിഞ്ച് ലക്ഷമുള്‍പ്പെടെ തിരഞ്ഞെ ടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി ജനങ്ങ ളെ വിഡ്ഢികളാക്കി അധി കാരം കൈക്കലാക്കിയ ത ന്ത്രശാലിയായ രാഷ്ട്രീയ ക്കാരനായി അവതരിച്ച് ജന ങ്ങളുടെ വെറുപ്പ് നേടിയ പ്പോഴും നരേന്ദ്രമോദിയെന്ന രാഷ്ട്രീയക്കാരനെയോ ഒരു ബി.ജെ.പി. നേതാവിനെയോ അല്ല ജനം പരിഹസിച്ചതും പഴി പറഞ്ഞതും. ഇന്ത്യയു ടെ പ്രധാനമന്ത്രിയെയായിരുന്നു. അഹിംസാ സിദ്ധാന്ത ത്തില്‍ക്കൂടി രക്തരഹിത വി പ്ലവത്തില്‍ക്കൂടി ലോക ജന തയ്ക്ക് മാതൃകയായ ഇന്ത്യ യെന്ന മഹാരാജ്യത്തിന്റെ ഭരണത്തലവനാണ് അപഹാ സ്യനായത്.
   
ഒരു രാഷ്ട്രീയക്കാരന് ഏത് നിലയിലേക്കും തരം താഴാം. എന്ത് വിഡ്ഢിത്തവും ലോകര്‍ക്ക് മുന്നില്‍ വിളംബാം. അത് അയാളെ യോ അയാള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയോ മാ ത്രമെ അപഹാസ്യപ്പെടു ത്തുകയോ ചെയ്യുകയുള്ളു. എന്നാല്‍ അതുപോലെയല്ല ഒരു ഭരണാധികാരി. അദ്ദേഹം രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യ ത്തിന്റെ ശബ്ദമാണ്. ജനങ്ങളുടെ പ്രതിധ്വനിയാണ് അതില്‍ക്കൂടി മുഴങ്ങി കേള്‍ ക്കുന്നത്. വീരവാദം മുഴ ക്കിക്കൊണ്ട് വിഡ്ഢിത്തര ങ്ങള്‍ വിളമ്പുമ്പോള്‍ അയാളെ തിരഞ്ഞെടുത്തുവിട്ട ജനത്തെയാണ് ലോകര്‍ കളിയാക്കുന്നത്. അവരുടെ വിവേകത്തെയും വിവേചന ത്തെയുമാണ് അവര്‍ വിലയി രുത്തുന്നത്. ആ സത്യം ഒരു ഭരണാധികാരി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികളും മനസ്സിലാ ക്കണം. അവരെ മറ്റുള്ളവര്‍ വിഡ്ഢികളാക്കുമ്പോള്‍ അവരില്‍ക്കൂടി ജനങ്ങളും വിഡ്ഢികളാക്കപ്പെടും. വിഡ്ഢിത്തം വീമ്പുപറച്ചിലി ലൂടെയും ഒരു ഭരണാധികാരി നഗ്‌നനായ രാജാവിനെ പ്പോലെയാണെന്ന് മനസ്സിലാക്കുക.  


ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson houston@gmail.com


Join WhatsApp News
texan2 2019-05-31 22:44:29
Blesson, Can you tell as to what is your technical qualification to talk about Radars and write so much in lenght?
Actually Modi is right, supported by scientific community DRDO and experts.
https://timesofindia.indiatimes.com/india/pms-radar-logic-justified-cloud-cover-can-weaken-signal-say-defence-space-experts/articleshow/69529406.cms 
Roll me over and turn me around 2019-06-01 09:53:00
ബിനോയ് പറയുന്നത്പോലെ ഇതൊക്ക എഴുതാൻ ടെക്ക്നിക്കൽ വിദ്യാഭ്യാസം വേണോ ? ഗൂഗ്ൾ ദേവനെ മനസ്സ് കൊണ്ട് ധ്യാനിക്കുക പിന്നെ പേനയെടുത്ത് എഴുതിക്കൊള്ളുക . റെക്സ്ന്റെ ട്യൂബ് ലൈറ്റ് തെളിയാൻ അല്പ സമയം എടുക്കും . കാലത്തെ കന്നാലിക്ക് പുല്ലും കാടിയും കൊടുക്കാൻ നോക്ക് ഗോപാലാ 

I am just a cowboy, lonesome on the trail
Those starry nights, campfire lights
The coyote call, the howling wind wails
As I ride out on an uncertain sundown
I am just a cowboy, lonesome on the trail
Lord, I'm just thinking about a certain female
The nights we spent together riding on the range
Looking back it all seems so strange
Roll me over and turn me around
Let me keep spinning 'til I hit the ground
Roll me over and let me go
Riding in the Buffalo
I was took in Texas, I did not know her name
Lord, those southern girls all seem the same
Down below the border, a town in Mexico
I set out with the rodeo
Roll me over and turn me around
Let me keep spinning 'til I hit the ground
Roll me over and let me go
Riding free with the Buffalo
Roll me over and turn me around
Let me keep spinning 'til I hit the ground
Roll me over and let me go
Riding in the rodeo
Roll me over and I'll turn around
And I'll watch my fingers go up and down
Up and down
That's okay amigo, let me go
Roll me over and turn me around
Let me keep spinning 'til I hit the ground
Roll me over and let me go
Riding in the rodeo
Roll me over and let me be
Roll me over and let me be
Cowboy's life is the one for me
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക