Image

ഫസ്റ്റ് പെന്തെക്കോസ്തല്‍ ദൈവസഭയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് യോഗങ്ങള്‍

രാജുതരകന്‍. Published on 01 June, 2019
ഫസ്റ്റ് പെന്തെക്കോസ്തല്‍ ദൈവസഭയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് യോഗങ്ങള്‍
ഫസ്റ്റ് പെന്തെക്കോസ്തല്‍ ദൈവസഭയുടെ ആഭിമുഖ്യത്തില്‍ ഗാര്‍ലന്റ് കംഫര്‍ട്ട് ഫുള്‍ഗോസ്പല്‍ ദൈവസഭാആഡിറ്റോറിയത്തില്‍ ജൂണ്‍ 7 മുതല്‍ 9 വരെ ഉണര്‍വ്വ് യോഗങ്ങള്‍ നടക്കുന്നു. ഇന്ത്യയില്‍ നിന്ന് കടന്നുവരുന്ന പാസ്റ്റര്‍ പി.ആര്‍.ബേബിയാണ് ഈ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നത്. വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗം 9.00 മണിക്കും ഞായറാഴ്ച 6.30 ന് ആരംഭിക്കുന്നയോഗം 8.30 നും സമാപിക്കും. കണ്‍വന്‍ഷന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നത് പാസ്റ്റര്‍ അലാബാമ ജോര്‍ജ്കുട്ടിയാണ്. അനില്‍ജോണും സംഘവുമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക, പാസ്റ്റര്‍ ജോര്‍ജ്കുട്ടി : 256-479-1584 , അനില്‍ ജോണ്‍- 972-322-1732.

വാര്‍ത്ത അയച്ചത്: രാജുതരകന്‍.

ഫസ്റ്റ് പെന്തെക്കോസ്തല്‍ ദൈവസഭയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് യോഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക