Image

ഇന്ത്യയിലെ വിദേശ നിക്ഷേപത്തില്‍ ഇടിവ്‌

Published on 01 June, 2019
ഇന്ത്യയിലെ വിദേശ നിക്ഷേപത്തില്‍ ഇടിവ്‌


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഒരു ശതമാനം കുറഞ്ഞു. 4440 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്‌ 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത്‌. കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള വിദേശ നിക്ഷേപമാണ്‌ ഇത്‌.

ടെലിക്കമ്യൂണിക്കേഷന്‍, ഫാര്‍മസ്യുട്ടികള്‍ രംഗങ്ങളാണ്‌ ഏറ്റവും വലിയ തോതിലുള്ള തിരിച്ചടി നേരിട്ടത്‌. ടെലിക്കമ്യൂണികേഷന്‍ രംഗത്ത്‌ 56 ശതമാനവും ഫാര്‍മസ്യുട്ടിക്കല്‍ രംഗത്ത്‌ 74 ശതമാനവും ഇടിവ്‌ രേഖപ്പെടുത്തി.

എന്നാല്‍ ഫിനാന്‍ഷ്യല്‍, ബാങ്കിങ്‌ ഇന്‍ഷുറന്‍സ്‌ മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഇന്‍ഡസ്‌ട്രി പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഈ രംഗങ്ങളില്‍ 37.3 ശതമാനം വര്‍ധനയാണ്‌ ഉണ്ടായത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക