Image

സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌

Published on 01 June, 2019
സോണിയ ഗാന്ധി  കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌


ന്യൂഡല്‍ഹി:പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും സംഘടനയിലെ പ്രതിസന്ധികള്‍ക്കുമിടയില്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്‌ സോണിയയുടെ പേര്‌ നിര്‍ദേശിച്ചത്‌. കോണ്‍ഗ്രസില്‍ വിശ്വമര്‍പ്പിച്ച 12.13 കോടി ജനങ്ങളോട്‌ സോണിയ ഗാന്ധി നന്ദി പറഞ്ഞു.

അതോടൊപ്പം വോട്ടര്‍മാരുടെ വിശ്വാസം കാക്കണമെന്ന്‌ എം.പിമാര്‍ക്ക്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തു.കൂടാതെ രാവെന്നോ പകലെന്നോ ഭേദമില്ലാതെ സമൂഹത്തിന്‌ വേണ്ടി സംസാരിച്ചതിനും, മധ്യപ്രദേശിലെയും ചത്തീസ്‌ഗഡിലെയും രാജസ്ഥാനിലെയും വിജയത്തിനും രാഹുല്‍ ഗാന്ധിയോട്‌ നന്ദി പറയുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്ന്‌ യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ യോഗത്തിലെ പ്രധാന ലക്ഷ്യം പാര്‍ട്ടി അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുയായിരുന്നു. രാജ്യസഭയിലെയും ലോക്‌സഭയിലെയും പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുക്കാന്‍ സോണിയയെ ചുമതലപ്പെടുത്തി.ലോക്‌സഭ കക്ഷി നേതാവായി ആരെ തിരഞ്ഞെടുക്കണമെന്ന്‌ യോഗത്തില്‍ ചര്‍ച്ചചെയ്‌തു.

കഴിഞ്ഞ തവണ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയായിരുന്നു ലോക്‌സഭ കക്ഷി നേതാവ്‌.എന്നാല്‍ ഇത്തവണ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ലോക്‌സഭ കക്ഷി നേതാവായി വരണമെന്നാണ്‌ എം.പിമാരുടെ ആവശ്യം.

രാജി തീരുമാനത്തിന്‌ ശേഷമുള്ള നേതാക്കളുമായിട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ യോഗമായിരുന്നു ഇത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക