Image

അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം

Published on 01 June, 2019
അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം
ന്യൂഡല്‍ഹി: വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് വാണിജ്യമന്ത്രാലയം.

ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു ധാരണയിലെത്തിച്ചേരാന്‍ ഇന്ത്യ നിര്‍ദേശം വെച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് അമേരിക്കയ്ക്ക് സ്വീകാര്യമായില്ല.

വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ (ജി എസ് പി )നിന്ന് ഇന്ത്യയെ ജൂണ്‍ അഞ്ചോടെ ഒഴിവാക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

ദേശീയ താത്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ജീവിത നിലവാരം ഉയര്‍ത്തണമെന്ന് ഇവിടത്തെ ജനങ്ങള്‍ക്കും ആഗ്രഹമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. 

യു എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ തുല്യവും നീതിയുക്തവുമായ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ നീക്കം.
Join WhatsApp News
Aniyankunju 2019-06-02 01:52:04
FWD: Russia യിൽനിന്ന‌് S400 ട്രയംഫ‌് മിസൈൽ ഇന്ത്യ വാങ്ങുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി USA. അത‌ുമാത്രമല്ല, ഭാവിയിൽ ഇത‌് ഇരു രാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ‌ു നൽകി. റഷ്യ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടതുകൊണ്ടും യുക്രൈനിൽ നടത്തുന്ന ആക്രമണംമൂലവും അവരിൽനിന്നും മിസൈൽ വാങ്ങുന്നത‌് അംഗീകരിക്കാൻ കഴിയില്ലെന്നാണ‌് അമേരിക്കയുടെ വാദം.

കഴിഞ്ഞ ഒക‌്ടോബറിലാണ‌് ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘദൂര മിസൈലായ എസ‌് 400 Triumph മിസൈൽ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചത‌്. എന്നാൽ, ഇപ്പോൾ അമേരിക്കയുടെ എതിരാളികളിൽനിന്നും ആയുധങ്ങൾ വാങ്ങിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന‌ നിയമമായ കാറ്റസ്‌ക പ്രയോഗിക്കുമെന്നാണ‌് ഭീഷണി. പണം കൈമാറിയാൽ മാത്രമാണ‌് ഉപരോധം ഏർപ്പെടുത്താൻ സാധിക്കുക. അമേരിക്കൻ പ്രസിഡന്റിനാണ‌് ഇതിന്റെ ചുമതല. ബ്രഹ‌്മോസ‌്, എസ‌്400 മിസൈലുകൾ ചൈനയെ പ്രതിരോധിക്കാൻ വേണ്ടിയാണ‌് വാങ്ങുന്നതെന്നാണ‌് ഇന്ത്യയുടെ വാദമെങ്കിലും ഇത‌് ഉൾക്കൊള്ളാൻ തയ്യാറല്ല. നേരത്തെ അമേരിക്കൻ സഖ്യകക്ഷിയായ തുർക്കിയും റഷ്യയിൽനിന്ന‌് എസ‌്400 വാങ്ങാൻ ശ്രമിച്ചത‌്  നയതന്ത്രബന്ധത്തെ ബാധിച്ചിരുന്നു. അമേരിക്കയുടെ എഫ‌്35 ജെറ്റ‌് കൈമാറണമെങ്കിൽ റഷ്യയുമായി ഒപ്പുവച്ച കരാറിൽനിന്നും പിന്മാറണമെന്നായിരുന്നു അമേരിക്കയുടെ കടുംപിടിത്തം. സമാനമായ പ്രശ‌്നം ഇന്ത്യയും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ‌് വിലയിരുത്തൽ.

ഇനിയും ഉണ്ട് പുറകെ 2019-06-04 12:50:33

Trump’s former campaign manager Paul Manafort will be moved from a federal lockup in Pennsylvania to Rikers Island later this week, a report said Monday.Manhattan District Attorney Cy Vance Jr.’s office requested the transfer after a New York grand jury charged Manafort with a number of crimes, including residential mortgage fraud and falsifying business records, Fox News reported, citing a source close to Manafort.

The transfer could come as soon as Thursday, and Manafort will be held in solitary confinement for his own safety, according to the report.

Manafort was convicted in August of several federal counts of tax and bank fraud related to his work for Ukrainian nationals. He was indicted on the state charges in New York in March.

His federal conviction was the first successful prosecution brought by special counsel Robert Mueller’s office during his investigation into Russian interference in the 2016 presidential election.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക