Image

മെര്‍ക്കലിന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്

Published on 01 June, 2019
മെര്‍ക്കലിന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് യുഎസ് എലൈറ്റ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. വീ ക്യാന്‍ ഡൂ ഇറ്റ് (നമുക്കത് സാധിക്കും) എന്ന മെര്‍ക്കലിന്റെ പ്രഖ്യാപനത്തോടുള്ള ആദരസൂചകമായാണ് ഈ ബഹുമതി. 

അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായിരുന്ന സമയത്ത് അതു കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന അര്‍ഥത്തില്‍ മെര്‍ക്കല്‍ പറഞ്ഞ ഈ വാക്കുകള്‍ അഭയാര്‍ഥിത്വത്തോടുള്ള രാജ്യത്തിന്റെ വിരുദ്ധ മനോഭാവം ഒരു പരിധി വരെ മാറ്റാന്‍ സഹായിച്ചിരുന്നു.

ഹാര്‍വാര്‍ഡ് ആസ്ഥാനമായ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെര്‍ക്കല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രായോഗികതയും നിശ്ചയദാര്‍ഢ്യവും നിറഞ്ഞു നില്‍ക്കുന്നതാണ് ജര്‍മനിയില്‍ മെര്‍ക്കലിന്റെ ഭരണകാലമെന്നും യൂണിവേഴ്‌സിറ്റി വിലയിരുത്തി. യൂറോപ്പ് ആകമാനം കടക്കെണിയിലായ സമയത്തും ജര്‍മനിയെ കൈപിടിച്ച് ഉയര്‍ത്തി നിര്‍ത്തിയ നൈപുണ്യത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക