Image

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ജനറല്‍ ബോഡി

Published on 01 June, 2019
ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ജനറല്‍ ബോഡി
ന്യു യോര്‍ക്ക്: കോടതി നിര്‍ദേശ പ്രകാരം ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡി യോഗംശനിയാഴ്ച രാവിലെ ചേര്‍ന്നു. കോ-പ്രസിഡന്റുമാരായ ഇന്നസന്റ് ഉലഹന്നാന്‍, ലൈസി അലക്‌സ് എന്നിവര്‍ അധ്യക്ഷത വഹിച്ചു.

ഇപ്പോള്‍ നാലു പേരുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്കു മൂന്നു പേരെ കൂടി തെരെഞ്ഞെടുക്കുകയായിരുന്നു പ്രധാന അജന്‍ഡ. ഇതനുസരിച്ചുള്ള നോട്ടീസ് സെക്രട്ടറി സജി പോത്തന്‍ നല്കിയിരുന്നു.

രണ്ട് വിഭാഗത്തിന്റെയും അറ്റോര്‍ണിമാരും യോഗത്തില്‍ പങ്കെടുത്തു. അസോസിയേഷന്‍ 501 സി കോര്‍പറേഷനായപ്പോഴാണു ഭരണം ബോര്‍ഡിന്റെ കീഴിലായത്. ഇതേത്തുടര്‍ന്നുണ്ടായ കേസുകളെ തുടര്‍ന്നാണു ജനറല്‍ ബോഡി വിളിച്ച് ഇലക്ഷന്‍ നടത്താന്‍ കോടതി ഉത്തരവിട്ടത്.

ഇന്നസന്റ് ഉലഹന്നാനെ അനുകൂലിക്കുന്നവര്‍ പ്രോക്‌സി വോട്ട് ആണു നടത്തിയത്. നേരിട്ട് വരുന്നതിനു പകരം വോട്ട് ചെയ്യാന്‍ മറ്റൊരാളെ അധികാരപ്പെടുത്തുകയാണു പ്രോക്‌സി വോട്ടിംഗ്.

അസോസിയേഷന്‍ കോര്‍പറേഷനായപ്പോഴത്തെ ഭരണ ഘടന പ്രകാരവും ന്യു യോര്‍ക്ക് സ്റ്റേറ്റ് നിയമ പ്രകാരവും പ്രോക്‌സി വോട്ടിംഗ് അനുവദനീയമാണെന്നു ഇന്നസെന്റ് ഉലഹന്നാന്‍ പറഞ്ഞു.

എന്നാല്‍ പ്രോക്‌സി വോട്ടിനു സാധുതയില്ലെന്നും കോടതി അത്അനുവദിച്ചിട്ടില്ലെന്നും എതിര്‍ വിഭാഗം വാദിച്ചു. പ്രോക്‌സി വോട്ട് ആകാമെങ്കില്‍ അത് നോട്ടീസ് കൊടുക്കുമ്പോള്‍ തന്നെ അറിയിക്കേണ്ടതായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജനറല്‍ ബോഡിക്ക് എത്തിയ അറുപതോളം വരുന്ന അംഗങ്ങള്‍ ആണു വോട്ട് ചെയ്ത് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കേണ്ടതെന്നു അവര്‍ ചൂണ്ടിക്കാട്ടി.

ഇരു വിഭാഗവും അവരുടെ നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്ന്ഇന്നസന്റ് വിഭാഗം ഡയറക്ടര്‍മാരായി ടോം നൈനാന്‍, റോയി ചെങ്ങന്നൂര്‍, ബിനു പോള്‍ എന്നിവരെ തെരെഞ്ഞെടുത്തുവെന്ന് അറിയിച്ചു.

എതിര്‍ വിഭാഗം അപ്പുക്കുട്ടന്‍ നായര്‍, ജിജി ടോം, സജി പോത്തന്‍ എന്നിവരെയും ഹാജരായവര്‍ ചേര്‍ന്നു തെരെഞ്ഞെടുത്തു.

എന്നാല്‍ അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നു ഇന്നസന്റ് ഉലഹന്നാന്‍ അറിയിച്ചു. പ്രോക്‌സി വോട്ടിംഗ് നിയമം അറിയാത്തവരാണു അതിനെ എതിര്‍ക്കുന്നത്.

ഇപ്പോള്‍ അസോസിയേഷനു നാലു ഡയറക്ടര്‍മാരാണുള്ളത്. ലൈസി അലക്‌സ്, ഇന്നസന്റ് ഉലഹന്നാന്‍, ഷാജിമോന്‍ വെട്ടം, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ എന്നിവര്‍. ഡയറക്ടര്‍ ബോര്‍ഡില്‍ മൊത്തം 10 പേരാണു വേണ്ടത്. അവശേഷിക്കുന്ന മൂന്നു പേരെ തെരെഞ്ഞെടുക്കുന്നത് ഏഴ് അംഗ ബോര്‍ഡാണ്.

യോഗം തുടങ്ങിയപ്പോള്‍ രണ്ട് വിഭാഗത്തിന്റെയും പ്രതിനിധികളെന്ന നിലയില്‍ ടോം നൈനാനെയും പോള്‍ കറുകപ്പള്ളിയേയും ബോര്‍ഡിലേക്കു എടുക്കാമെന്ന് ഇന്നസെന്റ് വിഭഗം ആദ്യം നിര്‍ദേശം വച്ചിരുന്നു. മൂന്നാമത് നിഷ്പക്ഷനായ ഒരാളെയും എടുക്കാം. ഇത് ജനറല്‍ ബോഡിക്കെത്തിയവര്‍ അംഗീകരിച്ചില്ല.

ഇപ്പോഴും ഒരു മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹാരിക്കാന്‍ തയ്യാറാണെന്നു ഇന്നസെന്റ് ഉലഹന്നാന്‍ അറിയിച്ചു.

എന്നാല്‍ വസ്തുതകളില്‍ വ്യത്യാസമുണ്ടെന്നു ലൈസി വിഭാഗത്തില്‍ നിന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. മെയ് 15 ആയിരുന്നു ഇലക്ഷനു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപ്പുക്കുട്ടന്‍ പിള്ള, ജിജി ടോം, സജി പോത്തന്‍ എന്നിവര്‍ മാത്രമാണു നോമിനേഷന്‍ നല്കിയത്. നോമിനേഷന്‍ നല്കാത്തവരെ എങ്ങനെയാണു തെരെഞ്ഞെടുക്കുക?

ജനറല്‍ ബോഡിക്കു നോട്ടീസ് നല്കിയ സജി പോത്തനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു എന്നാണു എതിര്‍ വിഭാഗം പറഞ്ഞത്. അത് കോടതി അംഗീകരിച്ചില്ല. അതു പോലെ നോട്ടീസ് നല്കിയത് ആരും ചോദ്യം ചെയ്തിട്ടുമില്ല.

ജനറല്‍ ബോഡി കൂടിയ ഉടനെ രണ്ടു ഭരണ ഘടനാ ഭേദഗതി പാസാക്കി. ഡയറക്റ്റര്‍മാരുടെ എണ്ണം 10 ആക്കുക, ഭാരവാഹികളുടെ കാലാവധി ജൂണ്‍ മുതല്‍ അടുത്ത ജൂണ്‍ വരെ എന്നിവ.

അതിനു ശേഷം നോമിനേഷന്‍ നല്കിയവരുടെ പേരു വായിച്ച് അംഗീകരിച്ചു. തുടര്‍ന്ന് യോഗം പിരിച്ചു വിട്ടു.
ഇതല്ലാതെ അവിടെ വേറെ ഇലക്ഷനൊന്നും നടന്നതായി അറിവില്ലെന്നും ഫിലിപ്പോസ് പറഞ്ഞു.
Join WhatsApp News
thomman 2019-06-03 08:51:15
Ivenonnum oru paniyum elle. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക