Image

ഗോഡ്‌സെയെ പുകഴ്‌ത്തിയ ഐ.എ.എസ്‌ ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല

Published on 02 June, 2019
ഗോഡ്‌സെയെ പുകഴ്‌ത്തിയ ഐ.എ.എസ്‌ ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല


ന്യൂദല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്‌ത്തിയ ഐ.എ.എസ്‌ ഓഫീസര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ വക്താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല. മഹാരാഷ്ട്ര ഐ.എ.എസ്‌ ഓഫീസര്‍ നിധിന്‍ ചൗദരിക്കെതിരെയാണ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട്‌്‌ രണ്‍ദീപ്‌ സിങ്‌ നടപടി ആവശ്യപ്പെട്ടത്‌.

`ആദ്യം പ്രഗ്യാസിങ്‌ ഠാക്കൂര്‍, പിന്നീട്‌ ഉഷാ ഠാക്കൂര്‍ ഇപ്പോഴിതാ മഹാരാഷ്ട്ര ഐ.എ.എസ്‌ ഓഫീസര്‍ നിധിന്‍ ചൗദരി, എല്ലാവരും ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സയെ പുകഴ്‌ത്തുകയാണ്‌. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ഇതിനെതിരെ എത്രയും പെട്ടെന്ന്‌ നടപടി സ്വീകരിക്കേണ്ടതാണ്‌. ' എന്നായിരുന്നു രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല ആവസ്യപ്പെട്ടത്‌.

ഐ.എ.എസ്‌ ഓഫീസറായ നിധിന്‍ ചൗദരി മുന്‍പ്‌ ട്വിറ്ററിലൂടെയാണ്‌ ഗോഡ്‌സയെ പുകഴ്‌ത്തി സംസാരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക