Image

തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അസാമാന്യ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ചത്തീസ്‌ഗഡ്‌ മന്ത്രി

Published on 02 June, 2019
തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അസാമാന്യ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ചത്തീസ്‌ഗഡ്‌ മന്ത്രി


റായ്‌പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അസാമാന്യ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും ചത്തീസ്‌ഗഡ്‌ മന്ത്രിയുമായ ടി.എസ്‌ സിങ്‌ ദിയോ. ബി.ജെ.പി പോലും പ്രതീക്ഷിക്കാത്ത വിജയമാണ്‌ അവര്‍ക്ക്‌ ലഭിച്ചതെന്നും ദിയോ ചൂണ്ടിക്കാട്ടി. .

`ഞങ്ങള്‍ പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. എന്നാല്‍ ഒന്നും പരാജയത്തിന്‌ കാരണമായി ഞങ്ങള്‍ കാണുന്നില്ല. ജയത്തിന്‌ ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും പടക്കം പൊട്ടിച്ച്‌ ആഘോഷിച്ചില്ല. കാരണം അവരിങ്ങനൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ല.

300 സീറ്റുകള്‍ ലഭിച്ചിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ മധുരം പോലും വിതരണം ചെയ്‌തിട്ടില്ല. ബി.ജെ.പിയുടെ ആഘോഷം മുമ്പുള്ളതു പോലെയായിരുന്നില്ല. എങ്ങനെയാണ്‌ ജയിച്ചതെന്ന്‌ ബി.ജെ.പി അണികള്‍ക്ക്‌ ധാരണയില്ല, പിന്നെ നമ്മളെങ്ങനെ അറിയാനാണ്‌'- ദിയോ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക