Image

പിടിമുറുക്കി പി.ജെ. ജോസഫ്, ജോസ് കെ. മാണിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളി

Published on 02 June, 2019
പിടിമുറുക്കി പി.ജെ. ജോസഫ്, ജോസ് കെ. മാണിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളി

കോട്ടയം: പി.ജെ. ജോസഫ് കേരളാ കോണ്‍ഗ്രസില്‍  പിടിമുറുക്കുന്നു.  തന്റെ വരുതിക്കുള്ളില്‍ പാര്‍ട്ടിയെ നിര്‍ത്താനുള്ള  നീക്കങ്ങളും  ശക്തമാക്കി.  ഇതിന് മുന്നോടിയായി ജൂണ്‍ 9ന് മുമ്പ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. 

ഇതോടെ കെ.എം. മാണിയുടെ ലാളനയില്‍ വളര്‍ന്ന 'രണ്ടില' പാര്‍ട്ടി രണ്ടുവഴിക്കാകുമോ എന്നറിയാം. ജോസ് കെ. മാണിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളുന്ന  നിലപാടുകളാണ്  ജോസഫിന്‍േറത്.

ചെയര്‍മാനെ തീരുമാനിക്കാന്‍ സംസ്ഥാനസമിതി വിളിക്കില്ലെന്നും പാര്‍ട്ടി ഭരണഘടന വളച്ചൊടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ജോസഫ് ആരോപിക്കുമ്പോള്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന കമ്മറ്റിക്കാണ് ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള പരമാധികാരമെന്ന നിലപാടാണ് ജോസ് കെ. മാണി പ്രകടിപ്പിക്കുന്നത്.

പാര്‍ട്ടി ഭരണഘടനയെ മുന്‍നിര്‍ത്തിയാണ് നേതാക്കളുടെ വാചകമടി.   എന്നാ ല്‍ ഭരണഘടനയെക്കുറിച്ച് നേതാക്കള്‍ക്കിടയിലും ഭിന്നാഭിപ്രായമാണ്.  

നേതാക്കളുടെ പോരില്‍ വലയുന്നത് അണികളാണ്. അതിനാല്‍ ഗ്രൂപ്പ് ബലമനുസരിച്ച് പ്രകടന ങ്ങളും പ്രതിഷേധങ്ങളും നടക്കുന്നുമുണ്ട്.

മോന്‍സ് ജോസഫ് എംഎല്‍എ വിദേശത്ത് പോയതിനാല്‍ എതിര്‍പക്ഷത്തിന്റെ പ്രസ്താവനകള്‍ പ്രതിരോധിക്കാന്‍  ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമിനെയാണ് പി.ജെ. ജോസഫ് രംഗത്തിറക്കിയിരിക്കുന്നത്. 

പാര്‍ട്ടി എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി ഏറ്റവുമൊടുവില്‍ ഇന്ന ലെ കോട്ടയത്ത് ആക്ടിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെയും കോലം കത്തി. 

അണികളിപ്പോള്‍ ആകെ ആശങ്കയിലാണ്. കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക