Image

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്നു കരുതണം: മന്ത്രി പി.ജെ.ജോസഫ്

Published on 26 April, 2012
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടെന്നു കരുതണം: മന്ത്രി പി.ജെ.ജോസഫ്
തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമുണ്ടെന്നാണ് കരുതേണ്ടതെന്ന് മന്ത്രി പി.ജെ.ജോസഫ്. മുട്ടം ജില്ലാ ജയിലിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രമേയുള്ളൂ.  റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി  മേയ് നാലിന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതലായി പ്രതികരിക്കാം. പുതിയ അണക്കെട്ടിനായി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ അത് ശുഭകരമാണെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക