Image

ഡ്രീംസ് വ്യക്തിത്വ നേതൃത്വ വികസന പരിശീലനം

അനശ്വരം മാമ്പിള്ളി Published on 03 June, 2019
ഡ്രീംസ് വ്യക്തിത്വ  നേതൃത്വ വികസന പരിശീലനം
ഗാര്‍ലാന്‍ഡ് : കുട്ടികളില്‍ വ്യക്തിത്വ  നേതൃത്വ വികസനവും സഹവര്‍ത്തിത്വത്തിന്റെ സ്വാധീനവും കൂട്ടുവാനും, തമോഭാവമാര്‍ന്ന വിഷയങ്ങളെ സധൈര്യം നേരിടുവാനും തങ്ങളില്‍ പതുങ്ങി കിടക്കുന്ന കലാവിഷ്‌ക്കാരങ്ങളും കഴിവുകളും പുറത്തെടുക്കുവാനും പരിപോഷിപ്പിക്കുവാനും പര്യാപ്തമാക്കുന്നതാണ്  'ഡ്രീംസ് 'ന്റെ വ്യക്തിത്വ  നേതൃത്വ വികസന പരിശീലന ക്ലാസ്സ്. ഫാദര്‍ ലിജോ ഫൗണ്ടര്‍ & ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന ഡ്രീംസ് നു അമേരിക്കയിലും  ഇന്ത്യയിലും മായി വിവിധ കേന്ദ്രങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ സവിശേഷമായി ശ്രദ്ധിക്കുന്നവരും വിദ്ധാര്‍ത്ഥി സമൂഹത്തിലെ പ്രഗല്‍ഭരുടെയും സാന്നിധ്യവും സഹകരണവും ഈ പരിശീലന ക്ലാസ്സിന് മികവ് കൂട്ടാറുണ്ട്. ഈ പരിശീലന ക്ലാസ്സിന് നേതൃത്വം നല്‍കുന്നത് ഷേര്‍ലി ലൂക്കോസും  ജസ്റ്റിന്‍ മാത്യുവുമായിരിക്കും.  ജൂലൈ 15  മുതല്‍ ജൂലൈ 19 വരെ ഗാര്‍ലാന്‍ഡ് ബ്രോഡ്‌വേ ( 3821 Broadway Blvd., Garland, TX-75043 ) യിലുള്ള ഐ സി ഇ സി ഹാള്‍ 

 (Kerala Association Hall )

സജ്ജീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഒരുക്കിട്ടുണ്ട്. (WWW.letusdream.org)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

സിബി : 4693609200

ഹരിദാസ് : 2149085686

ജോണ്‍സന്‍ : 9723103455.  OR

dallas@letusdream.org

                            

ഡ്രീംസ് വ്യക്തിത്വ  നേതൃത്വ വികസന പരിശീലനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക