മലപ്പുറം: ലീഗിന്റെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിന് പിണറായിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്‌ടെന്ന് ലീഗ്. രാവിലെ പിണറായി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് മറുപടിയായി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ലീഗിന്റെ മറുപടി. പാര്‍ട്ടി പിടിച്ചെടുത്തതിന്റെ അഹങ്കാരമാണ് പിണറായിക്കെന്നും കെ.പി.എ മജീദ് പറയുന്നു.