Image

എന്നെ പുറത്താക്കി പിണ്ഡം വെച്ചവരെ, കുറ്റക്കാരനല്ലെന്ന്‌ ഞാന്‍ ബോധ്യപ്പെടുത്തുമെന്ന്‌ അബ്ദുള്ളക്കുട്ടി

Published on 03 June, 2019
എന്നെ പുറത്താക്കി പിണ്ഡം വെച്ചവരെ, കുറ്റക്കാരനല്ലെന്ന്‌ ഞാന്‍ ബോധ്യപ്പെടുത്തുമെന്ന്‌ അബ്ദുള്ളക്കുട്ടി


പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച്‌ അബ്ദുള്ളക്കുട്ടി.താനാണ്‌ ശരിയെന്ന്‌ കാലം തെളിയിക്കുമെന്നും തന്നെ പുറത്താക്കിയതുകൊണ്ട്‌ പാര്‍ട്ടി രക്ഷപ്പെടുമെന്ന്‌ വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വികസനത്തെ സംബന്ധിച്ച എന്റെ കാഴ്‌ചപ്പാട്‌ എന്നും ഒന്ന്‌ തന്നെയാണ്‌. വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ വേണ്ടിയാണ്‌ എന്നും വിമര്‍ശനം ഉന്നയിച്ചത്‌. ഇവിടെ ഗെയില്‍ പൈപ്പ്‌ ലൈനും നാല്‌ വരി പാതയുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളം സ്‌തംഭിച്ചു നില്‍ക്കുന്ന അവസ്ഥയായിരുന്നു. അന്നും വികസനം എന്ന വിഷയം ഞാന്‍ ഉന്നയിച്ചു.

എന്നെ പുറത്താക്കിയ ശേഷം സിപിഎം തിരുത്തിയിരിക്കുന്നു. സിപിഎം എന്നെ പുറത്താക്കിയെങ്കിലും എന്റെ വാക്കുകള്‍ അവരെ സ്വാധീനിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ പിണറായി വിജയന്‍ ഗെയിലുള്‍പ്പെടെയുള്ള വികസന വിഷയങ്ങളെ പിന്താങ്ങുന്നു.

കോണ്‍ഗ്രസ്‌ ഇപ്പോള്‍ എന്നെ പുറത്താക്കിയിരിക്കുന്നു. വിശദീകരണ നോട്ടീസില്‍ ഗുജറാത്ത്‌ പ്രശംസ നടത്തിയെന്ന്‌ പറയുന്നു. എന്റെ നിലപാട്‌ തിരുത്താന്‍ സാധിക്കില്ലെന്ന്‌ അന്നും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞാനാണ്‌ ശരിയെന്ന്‌ കേരളം പത്തുകൊല്ലം കൊണ്ട്‌ തെളിയിച്ചു.

എന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ സ്‌പിരിറ്റ്‌ എന്താണെന്ന്‌ വായിച്ചാല്‍ മനസിലാകും. മോദി സ്‌തുതിയല്ല ഗാന്ധി സ്‌തുതിയാണ്‌.അബ്ദുള്ളക്കുട്ടി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക