Image

ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തി; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ച്‌ അച്ഛന്‍ ശിവാജി

Published on 03 June, 2019
ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടെത്തി; ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ച്‌ അച്ഛന്‍ ശിവാജി

ചടയമംഗലം: ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. മകളെ കാണാനില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങൾ അന്വേഷിച്ച എല്ലാവര്‍ക്കും ശിവാജി നന്ദി അറിയിച്ചിട്ടുണ്ട്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടു കിട്ടിയത്. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയല്‍ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്.മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ ശിവാജി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 

വിഷ്ണുപ്രിയയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ്  കാണാതായത്. എട്ടിന് എറണാകുളത്ത് അമ്മ വീട്ടില്‍ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് 4.30ന് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയയെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നില്ല. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച്‌ ഒരു വിവരവുമില്ലാതായതോടെയാണ് അച്ഛന്‍ ശിവജി തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച ഫേസ്‌ബുക്കില്‍ കുറിപ്പിട്ടത്.

ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.മകളെ കാണാനില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും ശിവാജി നന്ദി അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. മെയ് 31 ന് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ 4.30 ഓടെ വിഷ്ണുപ്രിയയെ ഒരു കൂട്ടുകാരി കണ്ടതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടിയിരുന്നു. അതിന് ശേഷമാണ് കാണാതായത്. വിഷ്ണുപ്രിയയെ കാണാതായതിന് പിന്നാലെ മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അയാളുടെ വീട്ടില്‍ പോയി വിവരങ്ങള്‍ തേടിയ ശേഷമാണ് ബന്ധുക്കളില്‍ നിന്നും പൊലീസ് പരാതി എഴുതി വാങ്ങിയത്.

സംഭവത്തില്‍ മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവജി വിശദീകരിച്ചിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. രാഷ്ട്രീയ ഇടപെടലിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. ഇതിനൊപ്പമാണ് ഫെയ്‌സ് ബു്കില്‍ അച്ഛന്‍ കുറിപ്പിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക