Image

ചാര്‍ളി പടനിലം - ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി പി.ആര്‍.ഓ

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 07 July, 2011
ചാര്‍ളി പടനിലം - ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി പി.ആര്‍.ഓ
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ 2012ലെ കണ്‍വന്‍ഷന്‍ കമ്മിറ്റി പി.ആര്‍.ഓ. ആയി ചാര്‍ളി പടനിലത്തെ തെരഞ്ഞെടുത്തു.

പടനിലം പകലോമറ്റം കുടുംബത്തിലെ വര്‍ഗീസ്‌ പടനിലത്തിന്റേയും റെയ്‌ച്ചലിന്റേയും സീമന്തപുത്രനായ ചാര്‍ളി പടനിലം, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരള രാഷ്ട്രിയത്തില്‍ ചുവടുറപ്പിക്കുകയും, സാമൂഹിക-സാംസ്‌ക്കാരിക മേഖലകളില്‍ മാത്രമല്ല, സാമുദായിക മേഖലകളിലും പലവിധ സ്ഥാനമാനങ്ങളും വഹിച്ചിട്ടുണ്ട്‌.

കേരളാ കോണ്‍ഗ്രസ്സിന്റെ ആദ്യകാല പ്രവാസി സംഘടനയുടെ സ്ഥാപക പ്രസിഡന്റ്‌, കാതോലിക്കേറ്റ്‌ കോളേജ്‌ അലുംമിനിയുടെ ദുബായ്‌ ചാപ്‌റ്റര്‍ സ്ഥാപക പ്രസിഡന്റ്‌, ഫ്രണ്ട്‌സ്‌ സൊസൈറ്റി സ്ഥാപക മെംബര്‍, പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ലെബനീസ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി, യു.ഐ.ബി. ലണ്ടന്‍ എന്നിവയുടെ ചീഫ്‌ അക്കൗണ്ടന്റ്‌, ട്രാന്‍സ്‌ അറേബ്യന്‍ എയര്‍ സര്‍വീസസിന്റെ സ്ഥാപക ഡയറക്ടര്‍, ബെല്‍ഹാസ ട്രാവല്‍ ടൂറിസം ആന്റ്‌ കാര്‍ഗോ കമ്പനിയുടെ സ്ഥാപക ജനറല്‍ മാനേജര്‍ എന്നീ തസ്ഥികകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള ചാര്‍ളി പടനിലം, ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്‌.സൗത്ത്‌വെസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ അംഗം, ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസ്സിയേഷന്‍ ബോര്‍ഡ്‌ മെംബര്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ റേഡിയോ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വി. എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമാണ്‌.

ഹാരിസ്‌ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ പടനിലം, റിപ്പബ്ലിക്കന്‍ ഹിസ്‌പാനിക്‌ സിറ്റിസണ്‍ ഇന്‍ ആക്‌ഷന്റെ ബോര്‍ഡ്‌ മെംബറുമാണ്‌. നല്ലൊരു എഴുത്തുകാരനും അഭിനയ രംഗത്ത്‌ പ്രതിഭ തെളിയിച്ചിട്ടുമുള്ള പടനിലത്തിനു ഇന്റര്‍നാഷണല്‍ പോയെറ്റ്‌സ്‌ അസോസ്സിയേഷന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പടനിലം ഹൂസ്റ്റണില്‍ കുടുംബസമേതം താമസിക്കുന്നു. ഭാര്യ സിസിലി (മറിയാമ്മ ചാര്‍ളി), മക്കള്‍: ബീറ്റാ, ബെര്‍ട്ട, ബ്രീറ്റ. മരുമകന്‍: ഷൗണ്‍
ചാര്‍ളി പടനിലം - ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മിറ്റി പി.ആര്‍.ഓ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക