Image

വ്യാജ മുദ്രപത്രക്കേസ്: ഗുമസ്തനെ പോലീസ് കസ്റ്റഡയില്‍ വിട്ടു

Published on 26 April, 2012
വ്യാജ മുദ്രപത്രക്കേസ്: ഗുമസ്തനെ പോലീസ് കസ്റ്റഡയില്‍ വിട്ടു
തിരുവനന്തപുരം: വ്യാജമുദ്രപത്രക്കേസില്‍ അറസ്റ്റിലായ അഭിഭാഷക ഗുമസ്തന്‍ വിജയകുമാറിനെ അടുത്തമാസം രണ്ടുവരെ പോലീസ് കസ്റ്റഡയില്‍ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയുടേതാണ് ഉത്തരവ്. വിജയകുമാറിനെ അന്യസംസ്ഥാനങ്ങളിലടക്കം തെളിവെടുപ്പിനായി കൊണ്ടുപേകേണ്ടതുണ്‌ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.

ജില്ലയില്‍ 329 കേസുകളില്‍ വ്യാജമുദ്രപത്രങ്ങള്‍ കണ്‌ടെത്തിയതായി ജില്ലാ കോടതി ശിരസ്തദാര്‍ പോലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ ഗുമസ്തനാണ് ശ്രീകാര്യം ചാവടിമുക്ക് സ്വദേശിയായ വിജയകുമാര്‍. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജമുദ്രപത്രങ്ങള്‍ പ്രിന്റ് ചെയ്തിരുന്നതായി ഇയാള്‍ സമ്മതിച്ചതായിട്ടാണ് വിവരം. വീട്ടിലെ പ്രിന്ററിലാണ് മുദ്രപത്രങ്ങള്‍ നിര്‍മിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക