Image

ഡാലസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കല്‍വിളക്കുകള്‍ സ്ഥാപിച്ചു

സന്തോഷ് പിള്ള Published on 03 June, 2019
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കല്‍വിളക്കുകള്‍ സ്ഥാപിച്ചു
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  മല്ലിക, ഹരി ദമ്പതികള്‍ സമര്‍പ്പിച്ച കല്‍വിളക്കുകളുടെ പ്രഥമ പ്രോജ്വലനം ഗുരുവായൂര്‍ മേല്‍ശാന്തിയും, തന്ത്രിയുമായ  കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ആമ, അവയവങ്ങള്‍ അഞ്ചും ഉള്ളിലേക്ക് വലിക്കുന്നതുപോലെ, ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്ന ഭക്തര്‍, പഞ്ചേന്ദ്രിയങ്ങളും അടക്കി, സമാധാനവും ശാന്തിയും കൈവരിച്ച് ധ്യാനനിരതരായി, ബ്രഹ്മാനുഭൂതി ലഭിക്കുക എന്ന സന്ദേശവും കല്‍വിളക്കുകള്‍ നല്‍കുന്നു.

കൂര്‍മത്തിന്റെ മുതുകില്‍ ജ്വലിച്ചു നില്‍ക്കുന്ന ദീപമായിട്ടാണ് കല്‍ വിളക്കുകള്‍ നിര്‍മ്മിക്കുന്നത്. ജൂണ്‍ 3 ആചാര്യവരണം,അസ്ത്രകലശ പൂജ, രക്ഷോഘ്‌നഹോമം, ജൂണ്‍ 4 കലശപൂജ, കലശ അഭിഷേകം, ശ്രീഭൂത ബലി, സന്ധ്യക്ക് വിളക്കാചാരത്തിന്‍റെ ഭാഗമായ എഴുന്നള്ളിപ്പ് . ജൂണ്‍ 8 ന്  നടക്കുന്ന കലാമേളയില്‍, കഥകളിയും, മോഹിനിയാട്ടവും, സൂര്യ പുത്രന്‍ എന്ന നാടകവും അരങ്ങേറുന്നതായിരിക്കും. 

ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കല്‍വിളക്കുകള്‍ സ്ഥാപിച്ചു
ഡാലസ്സ്  ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കല്‍വിളക്കുകള്‍ സ്ഥാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക