Image

മാര്‍. ഡോ. തോമസ് തറയിലിന് സ്വീകരണം ജൂണ്‍ 21-ന്

ജോയിച്ചന്‍ പുതുക്കുളം Published on 03 June, 2019
മാര്‍. ഡോ. തോമസ് തറയിലിന് സ്വീകരണം ജൂണ്‍ 21-ന്
ചിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍. ഡോ. തോമസ് തറയിലിനു ജൂണ്‍ 21-നു വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് സ്വീകരണം നല്‍കുന്നു. ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തിഡ്രല്‍ ഹാള്‍ (ചാവറ ഹാള്‍) ആണ് സമ്മേളന വേദി. ചങ്ങനാശേരി, കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററും കൂടി സംയുക്തമായാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

2000-ല്‍ മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ച മാര്‍ ഡോ. തോമസ് തറയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും മേല്‍പ്പട്ടം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായത് 2017 ഏപ്രില്‍ 23-നാണ്.

47-കാരനായ അദ്ദേഹം സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പുമാരില്‍ മൂന്നാമനാണ്. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപത) രണ്ടാമനും, മാര്‍ ആന്റണി പ്രിന്‍സ് പനെങ്ങാടന്‍ (അദിലാബാദ് രൂപത) ഒന്നാമനുമാണ്.

മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ്, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. സൈക്കോളജിസ്റ്റ്, വാഗ്മി, അധ്യാപകന്‍, ധ്യാനഗുരു എന്നീ നിലകളിലൊക്കെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി എന്ന ഖ്യാതിയും നേടിയിട്ടുണ്ട്.

തദവസരത്തില്‍ എസ്.ബി അലുംമ്‌നിയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 2018-ലെ പ്രതിഭാ പുരസ്കാര വിജയികളെ ആദരിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്യുന്നതാണ്.

മാര്‍ തോമസ് തറയിലിനോടുള്ള സ്‌നേഹാദരവുകളും അനുമോദനങ്ങളും നേരുവാന്‍ കൂടുന്ന ഈ യോഗത്തിലേക്ക് ഏവരേയും കുടുംബ സമേതവും അല്ലാതെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (224 715 6736), ആന്റണി ഫ്രാന്‍സീസ് (847 219 4897), ജോണ്‍ നടയ്ക്കപ്പാടം (847 347 6447).
ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക