Image

ഒമ്പതുവയസ്സുള്ള വളര്‍ത്തുമകളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരി രണ്ടാനമ്മക്ക് ജീവപര്യന്തം തടവ്

പി.പി. ചെറിയാന്‍ Published on 04 June, 2019
ഒമ്പതുവയസ്സുള്ള വളര്‍ത്തുമകളെ കൊലപ്പെടുത്തിയ  ഇന്ത്യക്കാരി രണ്ടാനമ്മക്ക്  ജീവപര്യന്തം തടവ്
ക്യൂന്‍സ്(ന്യൂയോര്‍ക്ക്): ഒമ്പതുവയസ്സുള്ള ആഷ്ദീപ് കൗറിനെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യന്‍ മദ്ധ്യവയസ്‌ക ഷംദായ് കൗറിനെ(55) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ചുരുങ്ങിയത് 22 വര്‍ഷമെങ്കിലും തടവില്‍ കഴിയണമെന്നാണ് ജൂണ്‍ 3ന് ക്യൂന്‍സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫീസില്‍ നിന്നും അറിയിച്ചത്.
മെയ് 10ന് വിചാരണ പൂര്‍ത്തിയാക്കി ജൂണ്‍ 3ന് വിധി പറയാന്‍ കേസ്സ് മാറ്റി വെച്ചിരിക്കുകയായിരുന്നു.

കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പഞ്ചാബില്‍ നിന്നും ആഷീദീപ് ന്യൂയോര്‍ക്കില്‍ എത്തിയത്. ബയോളജിക്കല്‍ പിതാവിനോട് കുട്ടി അമിത സ്‌നേഹം കാണിച്ചതാണ് രണ്ടാനമ്മയെ കൂടുതല്‍  പ്രകോപിപ്പിച്ചത്.

2016 ആഗസ്റ്റ് മാസം 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിച്ച് മോണ്ട് ഹില്ലില്‍ ഷംഡായും, ആഷ്ദീപിന്റെ പിതാവ് സുക്ജിന്ദര്‍ സിംഗും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടില്‍ വെച്ചു കുട്ടിയുടെ കഴുത്ത് ഞെരിച്ചമര്‍ത്തി മരണം ഉറപ്പാക്കുകയായിരുന്നു. ഇതിനു മുമ്പും കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് കോടതി രേഖകളില്‍ ചൂണ്ടികാണിച്ചിരുന്നു. ഷംസായുടെ ആദ്യ ഭര്‍ത്താവ് റെയ്‌മോണ്ട് നാരായണനും ഈ കേസ്സില്‍ അറസ്റ്റിലായിരുന്നു.

ക്രൂരയായ അമ്മ എന്നാണ് ഇവരെ കോടതി വിശേഷിപ്പിച്ചത്. കുട്ടിയുടെ പിതാവ് സുക്ജിന്ദര്‍ സിംഗ് സംഭവം നടക്കുമ്പോള്‍ ജോലി സ്ഥലത്തായിരുന്നു. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ഒമ്പതുവയസ്സുള്ള വളര്‍ത്തുമകളെ കൊലപ്പെടുത്തിയ  ഇന്ത്യക്കാരി രണ്ടാനമ്മക്ക്  ജീവപര്യന്തം തടവ്ഒമ്പതുവയസ്സുള്ള വളര്‍ത്തുമകളെ കൊലപ്പെടുത്തിയ  ഇന്ത്യക്കാരി രണ്ടാനമ്മക്ക്  ജീവപര്യന്തം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക