Image

ഒഐസിസി ഒരുക്കുന്ന 'അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും'

Published on 26 April, 2012
ഒഐസിസി ഒരുക്കുന്ന 'അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും'
സിഡ്‌നി: ജീവകാരണ്യ പ്രവര്‍ത്തനത്തില്‍ എന്നും മികവ് കാട്ടിയിട്ടുള്ള ഒഐസിസി ഓസ്‌ട്രേലിയ, വൃക്ക മാറ്റിവയ്ക്കല്‍ സഹായത്തിനും ആയിരം പാവങ്ങള്‍ക്ക് വിതരണം ചെയ്ത കണ്ണും കണ്ണടയ്ക്കും ശേഷം ആറു ജില്ലകളില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി അക്ഷരമുറ്റത്തെ കുട്ടിക്ക് കുടയും ബാഗും പദ്ധതി നടപ്പാക്കും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ജൂണ്‍ ആദ്യവാരം നടക്കുമെന്ന് പ്രസിഡന്റ് ജോസ് എം. ജോര്‍ജ് പത്രകുറിപ്പില്‍ അറിയിച്ചു.

കാസര്‍ഗോഡ് ജില്ലയെ കൂടാതെ കണ്ണൂര്‍ ജില്ലയിലെ കുടിയാന്‍മലയിലും ഇടുക്കി ജില്ലയിലെ നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും എറണാകളും ജില്ലയിലെ അഞ്ചല്‍പെട്ടി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലും തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലും പത്തനംതിട്ട ജില്ലയിലെ കീക്കൊഴു ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പദ്ധതി നടപ്പിലാക്കും. 

ഒഐസിസി ജനുവരിയില്‍ നടത്തിയ കണ്ണും കണ്ണടയും പദ്ധതിക്ക് വന്‍ ജനാധിപത്യ പങ്കാളിത്തമാണ് ലഭിച്ചത്. ഒഐസിസിയുടെ വേറിട്ട പ്രവര്‍ത്തന രീതിയും ജീവകാരണ്യപ്രവര്‍ത്തനത്തില്‍ അവര്‍ കാണിക്കുന്ന ശൈലിയുമാണ് പദ്ധതിക്ക് മുതല്‍കൂട്ടെന്നും ഒഐസിസിയുടെ പത്രകുറിപ്പില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക