Image

കൈലാസ് വിജയത്തിന്റെ നെറുകയില്‍

Published on 26 April, 2012
കൈലാസ് വിജയത്തിന്റെ നെറുകയില്‍
മെല്‍ബണ്‍: തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലായ ടോപ്പ് ഫെസ്റ്റ് ഓസ്‌ട്രേലിയയുടെ എഴുനൂറില്‍പരം എന്‍ട്രികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഫൈനല്‍ ലിസ്റ്റില്‍പ്പെട്ട 16 പേരില്‍ ഇടം തേടിയ പുതുമുഖ സംവിധായകനാണ് മലയാളി എന്‍ജിനീയര്‍ കൂടിയായ കൈലാസ് പ്രസന്നന്‍. 

പ്ലസ്ടു വിദ്യാഭ്യാസത്തിനുശേഷം മാതാപിതാക്കളോടൊപ്പം ഓസ്‌ട്രോലിയയിലെ മെല്‍ബണില്‍ താമസമാക്കിയ കൈലാസ് വിക്‌ടോറിയ യൂണിവേഴ്‌സിറ്റിയില്‍നിന്നും ആര്‍ക്കിടെക്ചറില്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് റോഫയര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നു. 

ഒരു മാസത്തിനുശേഷം ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയാണ് ഈ യുവ സംവിധായകനെ തേടിയെത്തിയത്. കൈലാസിന്റെ ആര്‍ജിസി എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥയില്‍ ചരിത്രത്തിലെ ഒരിക്കല്‍പോലും വര്‍ണങ്ങള്‍ കടന്നുവരാത്ത ഒരു വ്യക്തിയുടെ കണ്ണുകളില്‍ ആദ്യമായി ചുവപ്പ്, പച്ച, നീല എന്നീ വര്‍ണങ്ങള്‍ ഏതെങ്കിലും ഒരു ദിവസത്തേയ്ക്ക് മാത്രം ലഭിക്കുന്നതില്‍ ഒരു ഡോക്ടര്‍ വഴി ചികില്‍സ തേടുകയും അതുമൂലം വന്ന ജീവിതത്തിലെ സംഭവബഹുലമായ മാറ്റങ്ങളുമാണ് ചുരുങ്ങിയ നിമിഷത്തില്‍ കൈലാസ് പ്രതിഫലിപ്പിക്കുന്നത്.

അന്‍പതിനായിരത്തില്‍പരം കാഠണികളെ സാക്ഷിനിര്‍ത്തി സിഡ്‌നിയിലാണ് വിജയിയെ പ്രഖ്യാപിച്ചത്. കൈലാസിന്റെ ആര്‍ജിതയുടെ ആശയത്തെ ഓസ്‌ട്രേലിയന്‍ നടന്‍ ജെഫ്രി റഷ് പ്രത്യേകം അഭിനന്ദിച്ചു. തന്റെ ആദ്യത്തെ പരിശ്രമം വിജയിച്ചതില്‍ സന്തോഷത്തിലാണ് കൈലാസ്. 

അടുത്ത ഫെസ്റ്റിവലില്‍ തന്റെ നൂതനമായ വേറിട്ട ഒരു ആശയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ യുവ സംവിധായകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.tropfest.com

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക