Image

സഖ്യത്തിൽ നിന്ന് പിന്മാറുകയാണെങ്കിലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്ന് അഖിലേഷ് യാദവ്

Published on 05 June, 2019
സഖ്യത്തിൽ നിന്ന് പിന്മാറുകയാണെങ്കിലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: എസ്പി, ബിഎസ്പി മഹാസഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെങ്കിലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്നാണ് അഖിലേഷ് യാദവിന്റെ നിലപാട്.

മഹാഗഡ്ബന്ധനില്‍ നിന്ന് പിന്മാറിക്കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതിങ്ങനെ, ''ചില പരിശ്രമങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടും, പക്ഷേ നിങ്ങളുടെ ബലഹീനതകളെ അത് വെളിവാക്കിത്തരും. ഇരുവഴിക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനമെങ്കില്‍ അത് അംഗീകരിക്കുന്നു, എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു''

എന്‍ഡിഎക്കെതിരെ ഉത്തര്‍പ്രദേശില്‍ വന്‍ ശക്തിയായി മാറും എന്ന് പ്രതീക്ഷിക്കപ്പെട്ട എസ്പി, ബിഎസ്പി സഖ്യം ദയനീയ പരാജയമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്. 50 സീറ്റിന് മുകളില്‍ പ്രതീക്ഷിച്ച സഖ്യം 15 സീറ്റിലൊതുങ്ങി. ബിഎസ്പി പതിനഞ്ച് സീറ്റും എസ്പി അഞ്ച് സീറ്റും മാത്രമാണ് നേടിയത്.

യാദവ വോട്ടുകള്‍ ഉറപ്പിക്കാന്‍ എസ്പിക്ക് ആയില്ലെന്നും സ്വന്തം കുടുംബത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതില്‍ പോലും അഖിലേഷ് പരാജയപ്പെട്ടു എന്നുമായിരുന്നു മായാവതിയുടെ വിമര്‍ശനം.

ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ദേശീയ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയ മായാവതി എസ്പിയുമായുള്ള സഖ്യം സ്ഥിരമായി വേര്‍പെടുത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. സഖ്യത്തില്‍ നിന്നും മായാവതി പിന്മാറുന്നതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു അഖിലേഷിന്റെ ആദ്യ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക