Image

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അവിനാശിന്റെ മൃതദേഹം കണ്ടെത്തി

പി പി ചെറിയാന്‍ Published on 06 June, 2019
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അവിനാശിന്റെ മൃതദേഹം കണ്ടെത്തി
ന്യൂജേഴ്‌സി: തടാകത്തില്‍ നീന്തുന്നതിനിടയില്‍ മുങ്ങിത്താണ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അവിനാശ് കുനയുടെ (32) മൃതദേഹം കണ്ടെത്തി.

ജന്മദിനം ആഘോഷിക്കുന്നതിന് ജൂണ്‍ 1നായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് വാടകയ്‌ക്കെടുത്ത ബോട്ടില്‍ ഹോപ്റ്റ് കോങ്ങ് (ന്യൂജേഴ്‌സി) തടാകത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ നീന്തുന്നതിനായി അവിനാശ് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. മുങ്ങിത്താണ അവിനാശിനെ രക്ഷിക്കാനായുള്ള കൂട്ടുകാരുടെ ശ്രമം വിജയിച്ചില്ല. മൂന്ന് ദിവസത്തെ മുങ്ങല്‍ വിദഗ്ദര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 3 ന് ഹെന്‍ഡേഴ്‌സന്‍ കോവിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

യു പി എസ്സ് സിസ്റ്റം പ്രോഗ്രാമറായി ജോലി ചെയ്തിരുന്ന അവിനാശ് സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കമ്പനി സ്ഥാപിച്ചിരുന്നു.

ഭാവിയെ കുറിച്ച് വളരെയേറെ ശുഭ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അവിനാശ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവിനാശ് പദ്ധതിയുണ്ടായിരുന്നതായും ഇവര്‍ ഓര്‍മ്മിക്കുന്നു. അടുത്തിടെയാണ് അവിനാശ് ഇന്ത്യയില്‍ നിന്നും എത്തിയതെന്നും, കുടുംബത്തെ പുലര്‍ത്തുന്നതിന് അന്ത്യിലേക്ക് തനിക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗം അയച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

അവിനാശിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സുഹൃത്ത് ജെയ് മേജേത്തി 'ഗൊ ഫണ്ട് മി' പേജ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.100000 ഡോളറാണ് പ്രതീക്ഷിക്കുന്നത്. https://bit.ly/2Xreuvc
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അവിനാശിന്റെ മൃതദേഹം കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക