Image

മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലറെ പിടികൂടി

Published on 06 June, 2019
മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍  കില്ലറെ  പിടികൂടി


ന്യൂഡല്‍ഹി: സ്‌ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലറെ പോലീസ്‌ പിടികൂടി. രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ്‌ പോലീസ്‌ പിടിയിലായത്‌.

ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഇയാള്‍ പോലീസിന്റെ വലയിലായത്‌. ശവങ്ങളുമായി സെക്‌സിലേര്‍പ്പെടുകയായിരുന്നു പ്രതിയുടെ പ്രധാന വിനോദം. അതില്‍ സംതൃപ്‌തി കണ്ടെത്തിയിരുന്ന ഇയാള്‍ കഴിഞ്ഞ അഞ്ച്‌ മാസത്തിനിടെ ആറ്‌ സ്‌ത്രീകളെയാണ്‌ കൊലപ്പെടുത്തി ഭോഗിച്ചിരിക്കുന്നത്‌.

ഇയാള്‍ വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ്‌. 2013 മുതല്‍ നടന്ന പല കൊലപാതകങ്ങളിലും ഇയാള്‍ക്ക്‌ പങ്കുള്ളതായി സംശയിക്കുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഈസ്റ്റ്‌ ബുര്‍ദ്വാനില്‍ വെച്ച്‌ വെസ്റ്റ്‌ ബംഗാള്‍ പോലീസാണ്‌ ഖമറുസ്‌മാനെ അറസ്റ്റ്‌ ചെയ്‌തത്‌.

ഒരു സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സമീപത്തുള്ള സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ്‌ ഖമറുസ്‌മാനെ കുടുക്കിയത്‌. ഇതോടെ രക്തം മരവിക്കുന്ന കഥകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. കറുപ്പും ചുവപ്പും നിറം കലര്‍ന്ന ബൈക്കില്‍ നൈലോണ്‍ ബാഗുമായി ഒരാള്‍ പോകുന്നത്‌ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

പിന്നീട്‌ അത്‌ ഖമറുസ്‌മാനാണെന്ന്‌ മനസിലാവുകയും പോലീസ്‌ പിടികൂടുകയുമായിരുന്നു. ഇയാളുടെ പക്കലുള്ള ബാഗില്‍ സൈക്കിള്‍ ചെയിനും ഇരുമ്‌ബ്‌ ദണ്ഡുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. കൊലപാതകങ്ങള്‍ക്കായി ഇയാള്‍ ഉപയോഗിക്കുന്ന ആയുധങ്ങളാണിവ.

ചെറുകിട വ്യാപാരിയായ ഖമറുസ്‌മാന്‍ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ കുറ്റകൃത്യം നടത്തുന്നത്‌. സ്‌ത്രീകള്‍ തനിച്ചുള്ള വീടുകള്‍ തെരഞ്ഞെടുത്താണ്‌ ഇയാള്‍ ആക്രമണം നടത്തുന്നത്‌. ഓഫീസര്‍മാരെ പോലെ വേഷം ധരിച്ച്‌ വൈദ്യുത റീഡിങ്‌ നോക്കാനെന്ന വ്യാജേന വീടിനുള്ളില്‍ പ്രവേശിച്ച ശേഷം കൈയില്‍ കരുതിയിരിക്കുന്ന സൈക്കിള്‍ ചെയിനോ ഇരുമ്‌ബ്‌ ദണ്ഡോ ഉപയോഗിച്ച്‌ സ്‌ത്രീകളെ കൊലപ്പെടുത്തും.

തുടര്‍ന്ന്‌ ആ മൃതദേഹവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ്‌ പതിവ്‌. കൊലപാതകത്തിന്‌ ശേഷം ചില സ്‌ത്രീകളുടെ രഹസ്യഭാഗങ്ങളില്‍ ഇയാള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കടത്തിയതായും കണ്ടെത്തിയിരുന്നു.മധ്യവയസ്‌കരായ സ്‌ത്രീകളാണ്‌ ഖമറുസ്‌മാന്റെ ഇരകള്‍. പുതുല്‍ മാജി എന്ന സ്‌ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ പിടിയിലായത്‌. മധ്യവയസ്‌കരായ സ്‌ത്രീകളാണ്‌ പലപ്പോഴും ഇയാളുടെ ആക്രമണത്തിന്‌ ഇരയാകുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക