രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷം; സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം
Published on 06 June, 2019
രാജസ്ഥാന്: ലോക്സഭ
തെരഞ്ഞെടുപ്പ് പരാജയത്തോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു.
മുഖ്യമന്ത്രി പദം സച്ചിന് പൈലറ്റ് നല്‍കണമെന്ന് എംഎല്‍എ പൃഥ്വിരാജ് മീണ
ആവശ്യം ഉന്നയിച്ചു.
മകന് വൈഭവ് ഗഹ്ലോട്ടിന്റെ പരാജയത്തിനു കാരണം സച്ചിന്
പൈലറ്റ് ആണെന്ന ഗെഹലോട്ടിന്റെ പ്രസ്താവനയോടെ രാജസ്ഥാനില്‍ പ്രശ്നം വഷളായത്.
ഇതിന് പിന്നാലെ എം.എല്‍.എമാര്‍ കൂടി പക്ഷം ചേര്‍ന്നതോടെ പ്രശ്നം
രൂക്ഷമായി.
അശോക് ഗെലോട്ട് എത്രയും പെട്ടെന്ന് മുഖ്യമന്ത്രി പദം ഒഴിഞ്ഞു
സച്ചിന് പൈലറ്റിനെ നിയമിക്കണമെന്നാണ് പൃഥ്വിരാജ് മീണയുടെ ആവശ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല