Image

എം.ജി.എം. സ്റ്റഡി സെന്ററില്‍ 22-മത് വാര്‍ഷികം ആഘോഷിക്കുന്നു.

ഷോളി കുമ്പിളുവേലി Published on 08 June, 2019
എം.ജി.എം. സ്റ്റഡി സെന്ററില്‍ 22-മത് വാര്‍ഷികം ആഘോഷിക്കുന്നു.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരതീയ കലകളും പഠിപ്പിക്കുന്നതിനുവേണ്ടി, സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എം.ജി.എം. സ്റ്റഡി സെന്ററിന്റെ 22-മത് വാര്‍ഷികം വിവിധ പരിപാടികളോടെ ജൂണ്‍ 23-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് യോങ്കേഴ്‌സിലുള്ള സ്‌ക്കൂള്‍ 27 വച്ച് വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്.
കൂടാതെ ജൂണ്‍ 9-ാം തീയതി ഞായറാഴ്ച 4 മണിക്ക് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.

എല്ലാ പരിപാടികളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രിന്‍സിപ്പാള്‍ ഫാ.നൈനാന്‍ ടി.ഈശോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
ഫാ.നൈനാന്‍ ടി ഈശോ- 914 645 0101
അഡ്രസ് പബ്ലിക്ക് സ്‌ക്കൂള്‍-29, 47 ക്രോയിഡണ്‍ റോഡ്, യോങ്കേഴ്‌സ്


എം.ജി.എം. സ്റ്റഡി സെന്ററില്‍ 22-മത് വാര്‍ഷികം ആഘോഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക