Image

ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്ന നിയമ സഭാ സാമാജികര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ചിക്കാഗൊ ബിഷപ്പ്

പി പി ചെറിയാന്‍ Published on 08 June, 2019
ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്ന നിയമ സഭാ സാമാജികര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ചിക്കാഗൊ ബിഷപ്പ്
സ്പ്രിംഗ്ഫില്‍ഡ് (ചിക്കാഗൊ): ഇല്ലിനോയ് നിയമസഭയില്‍ പുതിയ അബോര്‍ഷന്‍ ബില്‍ പാസ്സാക്കുന്നതിന് പിന്തുണ നല്‍കുന്ന നിയമസഭാ സാമാജികരെ ഹോളി കമ്യൂണിയന്‍ കൂദാശ സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് ഇല്ലിനോയിസിലെ സ്പ്രിംഗ്ഫില്‍ഡ് ബിഷപ്പ് തോമസ് ജോണ്‍ പപ്രോക്കി മുന്നറിയിപ്പ് നല്‍കി. ജൂണ്‍ രണ്ടിന് പുറത്തിറക്കിയ പ്രസ്താവലയിലാണ് ബിഷപ്പ് ഡയോസിഡിലെ വൈദികര്‍ക്ക് ഈ വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇല്ലിനോയ്‌സ് സെനറ്റ് പ്രസിഡന്റ് ജോണ്‍ കുള്ളര്‍ട്ടണ്‍, ഹൗസ് സ്പീക്കര്‍ മൈക്കിള്‍ ജെ മാഡിഗണ്‍ എന്നിവരുടെ പേര്‍ വിലക്കേര്‍പ്പെടുത്തേണ്ടവരുടെ ലിസ്റ്റില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

ഗര്‍ഭ ചിഗ്രത്തെ അനുകൂലിക്കുകയും, നിയമനിര്‍മ്മാണത്തിന് മുന്‍കൈ എടുക്കുകയും ചെയ്യുന്ന ഇവര്‍ കാനോന്‍ നിയമത്തിലെ കോഡ് (915) ലംഘിക്കുന്നതിലൂടെ ഗുരുതരമായ കുറ്റകൃത്യവും, പാപവും ചെയ്യുന്നതായി ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഇവര്‍ ചെയ്യുന്ന പാപത്തെ കുറിച്ച് പശ്ചാത്തപിക്കുകയും കുറ്റം ഏറ്റു പറയുകയും ചെയ്യുന്നത് വരെ താല്‍ക്കാലികമായി വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തുമെന്നുള്ളത് നമ്മുടെ തീരുമാനമാണെന്നും ബിഷപ്പ് വ്യക്തമാക്കി.

ഇല്ലിനോയ്ഡ് ജനറല്‍ അസംബ്ലിയിലെ കത്തോലിക്കാ നിയമ സഭാ സാമാജികര്‍ ഗര്‍ഭചിഗ്രമെന്ന പൈശ്ചാചിക നിയമ നിര്‍മ്മാണത്തെ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഇല്ലിനോയ്ഡ് ലജിഗ്ലേച്ചര്‍ റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് പാസ്സാക്കി ഗവര്‍ണരുടെ അനുമതിക്കുവേണ്ടി അയച്ചിരുന്നു.
ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്ന നിയമ സഭാ സാമാജികര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ചിക്കാഗൊ ബിഷപ്പ്
Join WhatsApp News
ബാലകരെ പീഡിപ്പിക്കുന്ന പുരോഹിതരെ? 2019-06-08 10:46:45
How about the priests who break celibacy?
How about the priests who sodomize boys?
will those priests be allowed to celebrate the communion? -andrew
josecheripuram 2019-06-08 15:00:56
I always thought why the person who want to recive communion has to be so prepared and to be free of sin?What about the person Giving the communion?
GEORGE 2019-06-08 17:00:51
ഈജിപ്റ്റിലെ എല്ലാ ശിശുക്കളെയും (മൃഗങ്ങളുടെ അടക്കം) കൊല്ലാൻ തീരുമാനിച്ച, ലോകത്തുള്ള സർവ മനുഷ്യരെയും (ആറേഴുപേർ ഒഴികെ) ജീവജാലങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന, മനുഷ്യനെ കൂട്ടമായി വധിക്കാൻ പ്ളേഗ് പോലുള്ള മഹാമാരി അയച്ച ദൈവത്തിനു ഗർഭ ചിദ്രം ഇഷ്ടമല്ല അത്രേ. 
josecheripuram 2019-06-08 17:24:26
We will ask this Question to Jesus,A women got pregnant,should she abort?
James George 2019-06-08 18:41:28
സ്ത്രീകൾക്ക് ദിവ്യ ഗര്ഭമുണ്ടാകുന്നുവെന്ന് 
കരുതുന്ന നിഷ്കളങ്കരായ പുരുഷന്മാരാണ് 
ഗർഭ ഛിദ്രത്തിനു  എതിര് നിൽക്കുന്നത്. പാവം 
അവരന്മാർക് അറിയില്ല സ്ത്രീക് എങ്ങനെ ഗർഭം ഉണ്ടാകുന്നുവെന്ന്. 

സ്ത്രീയുടെ ഗർഭത്തിൽ പുരുഷന്മാരുടെ  പങ്ക് എന്ന  വിഷയത്തെ ആസ്പദമാക്കി അമേരിക്കൻ മലയാളി എഴുത്തുകാർ ഒരു പരമ്പര  ഇ മലയാളിയിൽ തുടങ്ങട്ടെ. നമ്മുടെ പ്രിയപ്പെട്ട ആൻഡ്രുവും മാത്തുള്ളയും മോഡറേറ്റർ മാർ ആകട്ടെ. നമ്മുടെ മൈലാപ്ര തന്റെ ഹാസ്യം വിളമ്പി വായനക്കാരെ സുഖിപ്പിക്കട്ടെ.

വിശ്വാസം അങ്ങനേയും 2019-06-09 10:53:21
റോമന്‍ എമ്പ്‌റര്‍  സൃഷ്‌ടിച്ച യേശു ദൈവം ജനിച്ചപ്പോള്‍ ഹേരോധും കുട്ടികളെ കൊന്നു. എന്നാല്‍ യേശു ദൈവം അവിടെനിന്നു ഓടി, കുട്ടികളെ രക്ഷിക്കാന്‍ ഒന്നും ചെയ്യിതില്ല. എന്തിനു ഏറെ പറയുന്നു.
ഓട്ടിസത്തിന്‍  കാരണം മാതാ പിതാക്കള്‍ ബ്ലു ഫിലിം കണ്ടതുകൊണ്ടും  സോയംഭോഗം ചെയിതതുകൊണ്ടും ആണെന്ന് ഒരു മന്ദ ബുദ്ദി പുരോഹിതന്‍ പറഞ്ഞിട്ടും അയാളെ പൂ വിട്ടു സീകരിക്കുന്നവര്‍ ആണ് വിശ്വാസികള്‍.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക