Image

ലീഗിനെതിരായ ആരോപണം ഷുക്കൂര്‍ വധം മറയ്ക്കാനാണെന്ന് കുഞ്ഞാലിക്കുട്ടി

Published on 27 April, 2012
ലീഗിനെതിരായ ആരോപണം ഷുക്കൂര്‍ വധം മറയ്ക്കാനാണെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: മുസ്‌ലീം ലീഗിനെതിരായ സിപിഎമ്മിന്റെ തീവ്രവാദ ആരോപണം ഷുക്കൂര്‍ വധം മറച്ചുവെയ്ക്കാനാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഷുക്കൂര്‍ വധം ചര്‍ച്ച ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ വിഷമം സൃഷ്ടിക്കും. ലീഗിനെതിരായ സിപിഎം ആരോപണം വിലപ്പോവില്ല. ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിന് പലതും മറയ്ക്കാനുണ്ട്. അണികള്‍ വര്‍ഗീയതയിലേക്ക് പോകുന്നുണ്‌ടോ എന്ന് സിപിഎം പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക