Image

ചാന്ദ്ര ദൗത്യ സംസാരം അവസാനിപ്പിക്കണമെന്ന്‌ നാസയോട്‌ ട്രംപ്‌

Published on 08 June, 2019
ചാന്ദ്ര ദൗത്യ സംസാരം അവസാനിപ്പിക്കണമെന്ന്‌ നാസയോട്‌  ട്രംപ്‌


വാഷിങ്‌ടണ്‍: ചാന്ദ്ര ദൗത്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നാസ അവസാനിപ്പിക്കണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. ട്വിറ്ററിലൂടെയാണ്‌ ട്രംപിന്റെ വിമര്‍ശനം. സമ്‌ബത്തെല്ലാം നമ്മള്‍ ഇതിനായി ചെലവാക്കുന്നു.

ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ നാസ അവസാനിപ്പിക്കണം. 50 വര്‍ഷം മുമ്‌ബ്‌ നമ്മള്‍ ചെയ്‌തതാണ്‌ അത്‌. ശാസ്‌ത്രം, ചൊവ്വ, പ്രതിരോധം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.

അതെ സമയം ട്രീറ്റില്‍ ട്രംപ്‌ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തില്‍ 'ഞെട്ടിയിരിക്കുകയാണ്‌' ശാസ്‌ത്ര ലോകം. ചൊവ്വയുടെ ഭാഗമാണ്‌ ചന്ദ്രനെന്നുള്ള യുഎസ്‌ പ്രസിഡന്റിന്റെ വാചകമാണ്‌ ബഹിരാകാശ ഗവേഷകരെ ഞെട്ടിച്ചിരിക്കുന്നത്‌.

ചൊവ്വാ ദൗത്യത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്‌ പറയുന്നതിനിടയിലാണ്‌ ട്രംപ്‌ ചൊവ്വയുടെ ഭാഗമാണ്‌ ചന്ദ്രനെന്ന്‌ ബ്രാക്കറ്റില്‍ കുറിച്ചിരിക്കുന്നത്‌. ഇതിനിടെ ചന്ദ്ര ദൗത്യം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം 2024 മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള നാസയുടെ പദ്ധതിയാണ്‌ ആശങ്ക സൃഷ്ടിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക