Image

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സിയും സജീവം

Published on 08 June, 2019
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്  കെ.എം.സി.സിയും സജീവം
ദുബൈ: ദുബൈയിലെ ബസ്സപകടത്തില്‍ മരിച്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ദുബൈ കെ.എം.സി.സിയും പങ്കുചേര്‍ന്നു ഏഴ് മലയാളികളടക്കം 12 ഇന്ത്യാക്കാരാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്നത് മുതല്‍ ഈദാഘോഷത്തിരക്കുകളെല്ലാം മാറ്റിവച്ച് കെ.എം.സി.സി നേതാക്കള്‍ സജീവമായി സന്നദ്ധ പ്രവര്‍ത്തന രംഗത്തുണ്ട്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് നടത്തുന്നത്.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും കൂടെ അനുഗമിക്കുന്നവര്‍ക്കുള്ള യാത്രാച്ചെലവുമുള്‍പ്പെടെ കോണ്‍സുലേറ്റ് വഹിക്കുന്നുണ്ട്. മരിച്ചവരില്‍ തലശ്ശേരി സ്വദേശികളായ ഉമര്‍ മകന്‍ നബീല്‍ എന്നിവരുടെ ജനാസ നമസ്‌കാരത്തിന് കെ.എം.സിസി സംസ്ഥാന വൈസ്
വൈസ് പ്രസിഡണ്ട് റയീസ് തലശ്ശേരി നേതൃത്വം നല്‍കി.

ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ എടച്ചാകൈ, ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, ഭാരവാഹികളായ ഹംസ തൊട്ടി, റയീസ് തലശ്ശേരി, അഡ്വ.സാജിദ് അബൂബക്കര്‍ , അഡ്വ.ഖലീല്‍ ഇബ്രാഹിം, ആര്‍.ഷുക്കൂര്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഒ.മൊയ്തു, സാദിഖ് നെടുമങ്ങാട് എന്നിവരും വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളും ചേര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. സാമൂഹ്യ സന്നദ്ധരംഗത്ത് സജീവമായ കെ.എം.സി.സി പ്രവര്‍ത്തകന്‍ നിസാര്‍ പട്ടാമ്പിയും അഷ്‌റഫ് താമരശ്ശേരി, നസീര്‍വാടനപ്പള്ളി എന്നിവര്‍ക്കൊപ്പം തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക