Image

കുടിവെള്ള വിതരണത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

Published on 27 April, 2012
കുടിവെള്ള വിതരണത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്ത് കുടിവെള്ള വിതരണത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ലൈസന്‍സ് നല്‍കാനുള്ള ചുമതല.

ഏത് സ്രോതസ്സില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത് എന്നത് പരിശോധിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കുടിവെള്ളമെന്ന പേരില്‍ മലിനജലം വിതരണം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക