Image

അമേരിക്കയിലെ നിപ്പയുടെ രോഗലക്ഷണങ്ങള്‍ (നര്‍മഭാവന- സാം നിലമ്പള്ളില്‍)

Published on 08 June, 2019
അമേരിക്കയിലെ നിപ്പയുടെ രോഗലക്ഷണങ്ങള്‍ (നര്‍മഭാവന- സാം നിലമ്പള്ളില്‍)
ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ദിവസങ്ങള്‍ കഴിയുന്തോറും ക്ഷീണിച്ചുവരികയാണ്. ഊണില്ല, ഉറക്കമില്ല പിച്ചും പേയും പറയുക ഇതൊക്കെയാണ് അസുഖങ്ങള്‍. അമേരിക്കക്കാര് ക്രേസിനസ്സ് എന്നുപറയും, കാണിച്ചുതുടങ്ങിയപ്പോളാണ് കാണിപ്പയ്യൂര്‍ നീലകണ്ടന്‍ നമ്പൂതിരിപ്പാടിനെ കണ്‍സല്ട്ട് ചെയ്താലോയെന്ന് ഞാന്‍ വിചാരിച്ചത്. രോഗലക്ഷണങ്ങള്‍ ചോദിച്ചപ്പോള്‍‘ഇംപീച്ച്’‘ഇംപീച്ച്’എന്ന് ഉരുവിട്ടുകൊണ്ടിരിക്കയാണെന്ന് പറഞ്ഞു. നല്ലൊരു പിച്ചുകൊടുത്താല്‍ മാറില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയില്‍ അതിന് വകുപ്പില്ലെന്ന് പറഞ്ഞു.

കക്ഷിയുടെ നാളറിയാതെ എങ്ങനെ കവടിനിരത്തുമെന്ന് അദ്ദേഹം.. ഞാന്‍ വിഷമിച്ചുപോയി. അമേരിക്കക്കാര്‍ക്ക് നാളും വടിവാളും ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഡേറ്റ് ഒഫ് ബേര്‍ത്ത് അറിയണമെന്നായി. ജനന തീയതി ഡെമോക്രറ്റിക് പാര്‍ട്ടിക്ക് സിന്ദബാദ് വിളിക്കുന്ന കാലിഫോര്‍ണിയിലുള്ള എന്റെയൊരു സുഹൃത്തിന്റെ സഹായത്തോടെകണ്ടുപിടിച്ചു. ജനനസമയം ഒരു ഉദ്ദേശംവച്ച് പറഞ്ഞുകൊടുത്തു.കവടിനിരത്തിയ അദ്ദേഹം പറഞ്ഞത് ഇത് ഒരുതരം രാഷ്ട്രീയ ഭ്രാന്താണെന്നാണ്. നാട്ടിലായിരുന്നെങ്കില്‍ ചൂരല്‍ക്കഷായംകൊണ്ട് പരിഹരിക്കാമായിരുന്നത്രെ. അമേരിക്കയില്‍ ചൂരല്‍ കിട്ടാത്തതുകൊണ്ട് മറ്റൊരു പരിഹാരമാര്‍ഗ്ഗം ഇവിടെത്തന്നെ കണ്ടുപിടിക്കണമെന്ന്. നിപ്പ പോലെ പടരുന്ന ഒരു രോഗമാണെന്നും സൂക്ഷിക്കണമെന്നും അറിയിച്ചു. മുനുഷ്യര്‍ക്ക് മാത്രമല്ല ചാനലുകാര്‍ക്കും പത്രങ്ങള്‍ക്കും ഈ അസുഖം പിടിപെടാമത്രെ.

സി എന്‍ എന്‍ പോലുള്ള ചാനലുകാര്‍ക്കും ന്യുയോര്‍ക്ക് ടൈംസ് മുതലായ പത്രങ്ങള്‍ക്കും അമേരിക്കയില്‍ വസിക്കുന്ന ചില മലയാളികള്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ലെന്ന് നമ്പൂതിരിപ്പാട്. എന്തായാലും സൂക്ഷിക്കണമെന്ന് അദ്ദേഹം അരുളിചെയ്തു.

നിപ്പ വൈറസ് ഉടലെടുത്തത് എവിടെനിന്നാണെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കയാണ് കേരള സര്‍ക്കാര്‍. അത് ബിജെപിക്കാര് പടര്‍ത്തുന്നതാണെന്നും അതല്ല യുഡിഎഫ് ആണെന്ന് മാര്‍ക്‌സിസ്റ്റുകാരും ഇവര്‍ രണ്ടുകൂട്ടരുമാണെന്ന് ചെന്നിത്തലയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ നിരപരാധിയായ ഒരു വാവലിനെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍.

ശരിക്കുള്ള അന്വേഷണം നടത്തുകയാണെങ്കില്‍ അതിന്റെ ഉറവിടം അമേരിക്കയിലാണെന്ന് കണ്ടെത്താന്‍ സാധിക്കും. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് അത് രൂപംകൊണ്ടത്, അതും അവിടുത്തെ രാഷ്ട്രീയക്കാരില്‍. നാന്‍സി പെലോസിയെന്ന സ്ത്രീയാണ് വൈറസിനെ വാഷിങ്ങ്ടണ്‍ ഡീസിയില്‍ കൊണ്ടെത്തിച്ചത്. അത് കോണ്‍ഗ്രസ്സിലെ ചില ഡെമോക്രാറ്റുകള്‍ക്ക് പിടിപെടുകയും അവരില്‍നിന്ന് നാട്ടിലേക്കുപോയ കുറെ മലയാളികള്‍ മുഖേന കേരളത്തിലെത്തുകയും ചെയ്തു. ഇനി ആര്‍ക്കെങ്കിലും പനി ബാധിക്കയാണെങ്കില്‍ ഒന്നാമത്തെ രോഗലക്ഷണം:‘ഇംപീച്ച് ഇംപീച്ച്’ എന്ന് പിച്ചും പേയും പറയുന്നുണ്ടെങ്കില്‍ ഡോക്ട്ടര്‍മാര്‍ സംശയിക്കേണ്ട, അത് നിപ്പതന്നെ.
Join WhatsApp News
ചൂരല്‍ കഷായം 2019-06-08 16:42:52
ചൂരല്‍ കഷായം മാത്രം അല്ല  പടവിലങ്ങതി കഷായം കൂടി വേണം. അപ്പോള്‍ നല്ല മലസോദന ഉണ്ടാകും. അപ്പോള്‍ ഇത്തരം വിവരകേട്‌ എഴുതുല്ല.- സരസനമ്മ
ഭാവന 2019-06-08 18:50:32
ഹാ എന്താ ഒരു ഭാവന!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക