Image

ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്

Published on 08 June, 2019
ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്
ന്യു യോര്‍ക്ക്: 38 വര്‍ഷത്തെ സേവനത്തിനു ശേഷം ന്യു യോര്‍ക്ക് ട്രാന്‍സിറ്റി അതോറിട്ടിയില്‍ നിന്നു സൂപ്പര്‍വൈസറായി വിരമിക്കുന പോള്‍ കറുകപ്പള്ളിക്കു സഹ പ്രവര്‍ത്തകര്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പു നല്കി.
സംഘടനാ രംഗത്തെന്ന പോലെ ഔദ്യോഗിക ജീവിത്തിലും കാത്തു സൂക്ഷിക്കുന്ന സൗഹ്രുദവും ആത്മ ബന്ധവും തെളിയിക്കുന്നതായിരുന്നു വിടവങ്ങല്‍ സമ്മേളനങ്ങള്‍.

ശത്രുക്കളെ ഉണ്ടാക്കാതെ, മിത്രങ്ങളെ മാത്രംസ്രുഷ്ടിച്ച സ്‌നേഹ സമ്പന്നനായ സഹപ്രവര്‍ത്തകനെ ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

38 വര്‍ഷം മുന്‍പ് പോള്‍ ജോലിയില്‍ കയറുമ്പോള്‍ ഇന്ത്യാക്കാര്‍ വിരലിലെണ്ണാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. റിട്ടയര്‍ ചെയ്യുമ്പൊഴാകട്ടെ എണ്ണൂറോളം പേര്‍ ജോലി ചെയ്യുന്ന 207-ാം സ്റ്റ്രീറ്റിലെ നിര്‍മാണ റിപ്പയര്‍ കേന്ദ്രത്തില്‍(ഓവറോള്‍ ഷോപ്പ്‌സ്) നിരവധി ഇന്ത്യാക്കാര്‍. അതിലേറെയും മലയാളികള്‍. മേലധികാരികളെല്ലാം തന്നെ മലയാളികള്‍. അവിടെ ഇംഗ്ലീഷ് മാത്രമല്ല, മലയാളവും ഔദ്യോഗിക ഭാഷ എന്ന പ്രതീതി.

ഈ മാറ്റങ്ങള്‍ക്കു ദ്രുക്‌സാക്ഷിയായി മലയാളി സമൂഹത്തിന്റെ വളര്‍ച്ചയില്‍ അഭിമാനപൂരിതനായാണു പോള്‍ പടിയിറങ്ങുന്നതെന്നതും ശ്രദ്ധേയമായി.

ജോലിക്കിടയിലും വളരെ വര്‍ഷമായി സംഘടനാ രംഗത്തു നിറഞ്ഞു നില്‍ക്കുന്ന പോളിന്റെ സേവനം മലയാളി സമൂഹത്തിനു ഇനി കൂടുതലായി ലഭിക്കുമെന്നു സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ആശംസകള്‍ നേര്‍ന്നു. ഭാര്യ ലത പോള്‍, പുത്രന്‍ ലിപിന്‍, പുത്രി ലീപ എന്നിവരെയും ചടങ്ങിലേക്കു ആദര പൂര്‍വം എതിരേറ്റു.

സീനിയര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് ആയിരുന്നു എം.സി. പോളിനു ബിജു ജോണും ലതക്ക് ദിവ്യയും ലിപിനു ജോബി ജോര്‍ജും ലീപക്കു മോണിക്ക റിങ്കോണും ബോക്കെ നല്കി.

ആക്ടിംഗ് ജനറല്‍ സൂപ്രണ്ട് നെവില്‍ ടേര്‍ണര്‍ പോളിനു പ്ലാക്ക് നല്കി ആദരിച്ചു.

നെവില്‍ ടേര്‍ണര്‍, ഇലക്ട്രിക്ക് കോമ്പണന്റ് ഷോപ്പ് സൂപ്രണ്ട് ബില്‍ ആല്‌കോട്ട്, ഇലക്ട്രിക്ക് കോമ്പണന്റ് ഷോപ്പ്ഡപ്യൂട്ടി സൂപ്രണ്ട് ജോര്‍ജ് ജോണ്‍, ജോയി മാത്യു, റൊബര്‍ട്ട് റൂയിസ്, ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

എല്‍ദോ കുര്യാക്കോസും മനോജ് നടുപ്പറമ്പിലും ചേര്‍ന്ന് ഉപഹാരം നല്കി.

വൈകിട്ട് നടന്ന സമ്മേളനത്തില്‍ ഓപ്പറെഷന്‍സ് സൂപ്രണ്ട് ബാബു പാറക്കല്‍ എംസി ആയിരുന്നു. രാജു ചെറുമണ്ണില്‍, പോള്‍ വര്‍ഗീസ്, ജോസ് തുടങ്ങിയ മലയാളികളും ആശംസകളര്‍പ്പിച്ചു. 
ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്ജോലിയില്‍ നിന്നു വിരമിക്കുന്ന പോള്‍ കറുകപ്പള്ളിക്കു യാത്രയയപ്പ്
Join WhatsApp News
Sudhir Panikkaveetil 2019-06-09 11:16:30
Happy Retirement. Now you are retired you get more time to get involved in serving the community. All the best wishes.

"A retired husband is often a wife's full-time job." ha..haa
We Need you പൌലോച്ച 2019-06-09 16:24:42
ബെസ്റ്റ് wishes എന്‍ജോയ് യുവര്‍ retirement. എന്‍ജോയ് എവെരി ഡേ!
ബട്ട്‌ ഡോണ്ട് ഫോര്‍ഗെറ്റ്‌  HVMA & ഫോമ. യു must spend മോര്‍ ടൈം 
may ബി we ഹാവ് to സ്പ്ളിറ്റ് them മോര്‍. ബട്ട്‌ എന്‍ജോയ് യുവര്‍ retirement  എവെരി ഡേ.-  rockland ഫ്രണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക