Image

പൗരസമത്വം ആദരിക്കണമെന്ന് പാക്കിസ്ഥാനിലെ മെത്രാന്‍ സമിതിയദ്ധ്യക്ഷന്‍

Published on 27 April, 2012
പൗരസമത്വം ആദരിക്കണമെന്ന് പാക്കിസ്ഥാനിലെ മെത്രാന്‍ സമിതിയദ്ധ്യക്ഷന്‍
 കറാച്ചി : പാക്കിസ്ഥാനിലെ ക്രൈസ്തവരുടേയും ഇതര ന്യൂനപക്ഷ സമുദായാംഗങ്ങളുടേയും പൗരാവകാശങ്ങള്‍ ആദരിക്കപ്പെടണമെന്ന് പാക്കിസ്ഥാന്‍ കത്തോലിക്കാ മെത്രാന്‍സമിതിയദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂത്ത്. ഇരുപത്തിനാലാം തിയതി ചൊവ്വാഴ്ച ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

മൂന്ന് ഹൈന്ദവ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്തു നിക്കാഹ് നടത്തിയ സംഭവത്തെക്കുറിച്ചുള്ള പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കറാച്ചി അതിരൂപതാധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂത്ത്. 1947ല്‍ മുഹമ്മദ് അലി ജിന്ന നടത്തിയ സ്വാതന്ത്ര്യപ്രഭാഷണം അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ് പാക്കിസ്ഥാനിലെ എല്ലാ പൗരന്‍മാര്‍ക്കും തുല്യ അവകാശമാണ് അദ്ദേഹം വിഭാവനം ചെയ്തതെന്നും പ്രസ്താവിച്ചു. സഹിഷ്ണുതയുടേയും പരസ്പരാദരവിന്‍റേയും പാതയിലൂടെ ഇസ്ലാം സഹോദരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ജോസഫ് കൂത്ത് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക