Image

ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക്‌ പ്രവര്‍ത്തനമാരംഭിച്ചു

Published on 09 June, 2019
ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക്‌ പ്രവര്‍ത്തനമാരംഭിച്ചു

അഹമ്മദാബാദ്‌: ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക്‌ ഗുജറാത്തിലെ റൈയോലിയില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദിനോസര്‍ ഫോസില്‍ ശേഖരം ഉള്ള പ്രദേശമാണിത്‌.

കൂടാതെ ലോകത്തില്‍ ദിനോസര്‍ മുട്ടശേഖരം കണ്ടെത്തിയ രണ്ടാമത്തെ വലിയ പ്രദേശം കൂടിയാണ്‌ ഇവിടം. ഇന്ത്യയിലെ ആദ്യത്തേത്‌ എന്നതിന്‌ പുറമെ ലോകത്തിലെ മൂന്നാമത്തെ വലിയ പാര്‍ക്ക്‌ കൂടിയാണ്‌ ഇവിടം. ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനിയാണ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ഇന്ററാക്ടീവ്‌ കിയോസ്‌ക്‌, ത്രീ ഡി പ്രൊജക്ഷന്‍, വിര്‍ച്വല്‍ റിയാലിറ്റി പ്രസന്റേഷന്‍ എന്നിവയ്‌ക്ക്‌ പുറമെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള ദിനോസറുകളുടെ രൂപവും ഇവിടെയുണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ഈ പാര്‍ക്കിനെ കുറിച്ച്‌ പരസ്യം നല്‍കാന്‍ പത്ത്‌ കോടി രൂപയാണ്‌ സംസ്ഥാന ടൂറിസം വകുപ്പ്‌ അനുവദിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക