Image

മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

Published on 27 April, 2012
മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ മല്‍സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബന്ധുക്കള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നെന്ന് കോടതി വിമര്‍ശിച്ചു.

വെടിവയ്പ് കേസ് റദ്ദാക്കണമെന്ന ഇറ്റലിക്കാരുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന ശേഷം എതിര്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ അനുമതി തേടിയതിനാണ് വിമര്‍ശനം. ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിച്ച സാഹചര്യത്തിലാണ് ബന്ധുക്കള്‍ പുതിയ സമീപനം സ്വീകരിച്ചത്.

സായിപ്പിന്റെ പണം കണ്ടപ്പോള്‍ എല്ലാം മറന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. കോടതിയുടെ സമയം പാഴാക്കിയതിന് കോടതിച്ചെലവ് ചുമത്തേണ്ടി വരുമെന്നും ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ മുന്നറിയിപ്പ് നല്‍കി. ക്രിമിനല്‍ കേസുകളില്‍ ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക