Image

ഡാലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ എറിക് ജോണ്‍സണിന് വിജയം

പി.പി. ചെറിയാന്‍ Published on 09 June, 2019
ഡാലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ എറിക് ജോണ്‍സണിന് വിജയം
ഡാലസ്: ഡാലസിന്റെ പുതിയ മേയറായി സ്റ്റേറ്റ് റെപ്രസന്റേറ്റീവ് എറിക് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 8 ശനിയാഴ്ച നടന്ന വാശിയേറിയ റണ്‍ ഓഫ് മത്സരത്തില്‍ ഡാലസ് സിറ്റി കൗണ്‍സില്‍ മെംബറായ സ്‌കോട്ട് ഗ്രിഗോസിനെയാണ് എറിക് പരാജയപ്പെടുത്തിയത്. 2010 മുതല്‍ എറിക് ജോണ്‍സന്‍ ടെക്‌സസ് സംസ്ഥാന നിയമസഭാംഗമാണ്.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ ഡാലസ് സിറ്റിയില്‍ തുടര്‍ച്ചയായി ഡമോക്രറ്റിക് പാര്‍ട്ടിയാണ് ഭരണം നടത്തിയിരുന്നത്. മേയ് 4നു നടന്ന ജനറല്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ജയിക്കാന്‍ ആവശ്യമായ വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റണ്‍ ഓഫ് ഇലക്ഷനു കളമൊരുങ്ങിയത്.

2011 മുതല്‍ ഡാലസ് മേയറായിരുന്ന റമേക്ക റോളിങ്‌സ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. വോട്ടെണ്ണല്‍ മിക്കവാറും പൂര്‍ത്തിയായപ്പോള്‍ എറിക് ജോണ്‍സന് 56% വും എതിര്‍ സ്ഥാനാര്‍ഥിക്ക് 44 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

ജൂണ്‍ 17ന് എറിക് ജോണ്‍സന്‍ മേയറായി ചുമതലയേല്‍ക്കും. ഡാലസില്‍ കഴിഞ്ഞ 15 വര്‍ഷമായി ലോയറായി പ്രാക്ടീസ് ചെയ്യുകയാണ് എറിക്. ഭാര്യ: നിക്കി, മക്കള്‍: വില്യം (4), ജോര്‍ജ് (1) എന്നിവര്‍ ഉള്‍പ്പെട്ടതാണു കുടും.

ഡാലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ എറിക് ജോണ്‍സണിന് വിജയം
ഡാലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ എറിക് ജോണ്‍സണിന് വിജയം
ഡാലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ എറിക് ജോണ്‍സണിന് വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക