Image

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: എല്‍.ഡി.എഫ് സമരത്തിന്‌

Published on 27 April, 2012
കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: എല്‍.ഡി.എഫ് സമരത്തിന്‌
തിരുവനന്തപുരം: കോഴിക്കോട് സര്‍വകലാശാല ഭൂമിദാനവിഷയത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിയ്ക്കും സര്‍വകലാശാല വി.സിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കാണും.

നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അടുത്തമാസം 11ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം വഞ്ചനാദിനമായി ആചരിക്കാനും തിരുവനന്തപുത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക