Image

കേരള തനിമയോടെ ഒരു ഈദ് സംഗമം

ഹര്‍ഷദ് ആര്‍.ടി./ ഷഹീം ആയിക്കര്‍. Published on 10 June, 2019
കേരള തനിമയോടെ ഒരു ഈദ് സംഗമം
ഇര്‍വൈന്‍, കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയയിലുള്ള മലയാളി കുടുംബങ്ങളെ കോര്‍ത്തിണക്കി, എസ്.സി.എം.എം.എ(SCMMA) സംഘടന ഒരുക്കിയ, ഇക്കൊല്ലത്തെ ഈദ് കുടുംബ സംഗമം, അവതരണ രീതിയിലെ പുതുമകളിലൂടെ ശ്രദ്ധേയമായി.

ജൂണ്‍ 8 ശനിയാഴ്ച: ഏര്‍വൈന്‍ ഓര്‍ച്ചാര്‍ഡ് പാര്‍ക്കില്‍ എത്തിയ ഏതൊരു മലയാളിക്കും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മരണകള്‍ അയവിറക്കുന്ന കാഴ്ചകളായിരുന്നു അവിടെ സംഘാടകര്‍ ഒരുക്കിയിരുന്നത്.

മുണ്ടും ലുങ്കിയും അണിഞ്ഞു കൂട്ടം കൂടി ആളുകള്‍ സൊറ പറഞ്ഞിരിക്കുന്ന 'നൊസ്റ്റാള്‍ പീട്യ' അവിടെ കടം ചോദിക്കരുതെന്നും, രാ്ഷ്ട്രീയം പറയരുതെന്നും കുറിച്ചിട്ട ബോര്‍ഡുകള്‍. ഭിത്തിയില്‍ പതിച്ച പഴയ മലയാള സിനിമ പോസ്റ്റര്‍. ഭരണികളില്‍ നിരത്തി വെച്ച ഉപ്പിലിട്ട മാങ്ങ, പൈനാപ്പിള്‍, നെല്ലിക്ക. കുപ്പിയിലടച്ച കടലയും കപ്പലണ്ടി മുട്ടായിയും. കുടിക്കാനായി സോഡാ നാരങ്ങ വെള്ളം, സംഭാരം മുതല്‍, പുതിയ സൂപ്പര്‍താരം 'ഫുള്‍ജാര്‍ സോഡ' വരെ. അങ്ങനെ മട്ടിലും ഭാവത്തിലും നമ്മുടെ നാടിനെ അനുസ്മരിപ്പിച്ച, ഒരവസ്മരണീയ അനുഭവമായി, എല്ലാവര്‍ക്കും ഈ ഈദ് കൂട്ടുചേരല്‍.
ഈ കൂട്ടായ്മയോടനുബന്ധിച്ചു കുട്ടികള്‍ക്കും വലിയവര്‍ക്കുമായി വിവിധ ഇനം മത്സരങ്ങള്‍ നടത്തി, റമദാന്‍ പലഹാര പാചക മത്സരത്തില്‍ സജിത, ഹര്‍ഷദ്, തന്‍സി ഇസ്മായില്‍, ഷംന സഹീര്‍ വിജയികളായി.

വിജയികള്‍ക്കുള്ള സമ്മാനദാനങ്ങള്‍ സൈദ് മൗലവി നിര്‍വഹിച്ചു.

പ്രാതലിനും ഉച്ചയ്ക്കും വൈകീട്ടും പാര്‍ക്കില്‍ വെച്ച് രുചിയേറിയ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കിയ ഫിറോസ് മുസ്തഫക്കും, കുഞ്ഞു പയ്യോളിക്കും, രാവിലെ മുതല്‍ പാര്‍ക്കില്‍ പരിപാടിക്കു വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ സഹായിച്ച ഹര്‍ഷാദ്, അമിന്‍, അജീഷ്, ഇസ്മായില്‍, ഷഫീഖ്, ഹുസൈന്‍, തൗഫീഖ്, സീനത്, സാജിത, തന്‍സി, ഫാത്തിമ, റജിന, ആരിഫ എന്നിവര്‍ക്കും സംഘാടക സമിതി അംഗങ്ങളും ഉപദേശ സമിതിയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി.

ഈ പ്രോഗ്രാമിന്റെ നല്ല നിമിഷങ്ങള്‍ ക്യാമറ കണ്ണുകളിലേക്കു ഒപ്പിയെടുത്ത ഫായിസിനെയും, ഫിറോസിനെയും(സാന്‍ ഡിയഗോ) പ്രത്യേകം അഭിനന്ദിച്ചു.
എസ്.സി.എം.എം.എ.യുടെ ചരിത്രത്തില്‍ ഇത്രയും മനോഹരമായി നാടിന്റെ ഓര്‍മകളെ ചിത്രീകരിച്ചു പരിപാടി നടത്തി ഗംഭീരമാക്കിയ ഓര്‍ഗനൈസിങ് കമ്മിറ്റീ അംഗങ്ങള്‍ സഹീര്‍ കെ.പി. നിഷാദ് സി.കെ. ഷംന സഹീര്‍, ഉഷസ് നിഷാദ് എന്നിവരെ ഛായം കൊണ്ട് തീര്‍ത്ത മരചില്ലയുടെ ഇലകളില്‍ അഭിനന്ദനം എഴുതി ഒട്ടിച്ചു(ട്രീ ഓഫ് അപ്രീസിയേഷന്‍) എല്ലാവരും നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇര്‍വൈനില്‍ നിന്നും ഹര്‍ഷദ് ആര്‍.ടി./ ഷഹീം ആയിക്കര്‍.

കേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമംകേരള തനിമയോടെ ഒരു ഈദ് സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക