Image

ആരുഷി വധക്കേസ്: നൂപുര്‍ തല്‍വാര്‍ തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി

Published on 27 April, 2012
ആരുഷി വധക്കേസ്:  നൂപുര്‍ തല്‍വാര്‍ തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ അമ്മ നൂപുര്‍ തല്‍വാര്‍ തിങ്കളാഴ്ചയ്ക്കകം ഗാസിയാബാദ് സെഷന്‍സ് കോടതിക്ക് മുമ്പാകെ കീഴടങ്ങണമെന്ന് സുപ്രീംകോടതി. നൂപുറിനെതിരെ പ്രത്യേക സിബിഐ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. കേസില്‍ അടുത്ത വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കും.

നൂപുറിനായി വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്‌ടെത്താനായില്ലെന്ന് സിബിഐ നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് നൂപുറിനെതിരായ ജാമ്യമില്ലാ വാറന്റിന്റെ കാലാവധി പ്രത്യേക സിബിഐ കോടതി ഈ മാസം 30വരെ നീട്ടിയിരുന്നു.

ഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരുടെ ഏകമകളായ ആരുഷി (14) യെ 2008 ലാണ് നോയ്ഡയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വീടിന്റെ ടെറസില്‍ കണ്‌ടെത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക